സേവാഭാരതി കാഞ്ഞങ്ങാട് 22ാം വാര്‍ഷികാഘോഷം

കാഞ്ഞങ്ങാട്: സേവാഭാരതി കാഞ്ഞങ്ങാട് 22ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി റിപ്പബ്ലിക്ക് ദിനത്തില്‍ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെ മുഴുവന്‍ രോഗികള്‍ക്കും, സഹായികള്‍ക്കും, ഡോക്ടര്‍മാര്‍ക്കും, നഴ്‌സ്, മറ്റു ജീവനക്കാര്‍ക്കും വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം നല്‍കി. സ്‌കിന്‍ സ്‌പെഷലിസ്റ്റ് കാഞ്ഞങ്ങാട്ടെ ഡോ. ഗുരുദത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാശുപത്രി ആര്‍ എം ഒ ഡോക്ടര്‍ സഹര്‍ബാന മുഖ്യാതിഥിയായി സംസാരിച്ചു. സേവാഭാരതി കാഞ്ഞങ്ങാട് പ്രസിഡന്റ് ബി. ഗുരുദത്ത് റാവു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സംഘടനാ സെക്രട്ടറി വി. ഗോവിന്ദന്‍ മടിക്കൈ, ജില്ലാ ജനറല്‍ സെക്രട്ടറി സംഗീതാ വിജയന്‍ , ജില്ലാ വൈസ് പ്രസിഡന്റ് കെ.വി.ലക്ഷ്മണന്‍, എ.വേലായുധന്‍, ടി വി. അശോകന്‍ കാഞ്ഞങ്ങാട് എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ കെ.ബാലകൃഷ്ണന്‍ സ്വാഗതവും, യൂണിറ്റ് സെക്രട്ടറി വി രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!