ലെന്‍സ് ഫെഡ് സംസ്ഥാന സമ്മേളനം: വിളംബര ബൈക്ക് റാലി നടത്തി: സമാപനയോഗം അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി.വി.തുളസി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് ജനുവരി 30, 31 തീയ്യതികളില്‍ കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന ലെന്‍സ് ഫെഡ് 14 സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ കാസര്‍കോട് ,ഓടയംചാല്‍, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും പൊതു സമ്മേളന നഗരിയായ കോട്ടച്ചേരി മെട്രോ പ്ലാസ ഗ്രൗണ്ടിലേക്ക് ബൈക്ക് റാലി സംഘടിപ്പിച്ചു. ജില്ലാ അതിര്‍ത്തിയില്‍ എളമ്പിച്ചിയില്‍ ടി.ഐ. മധുസൂദനന്‍ എം.എല്‍.എ യും , കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം, ഒയം ചാലില്‍ കോടോംബേളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട്ജയചന്ദനും പതാകകള്‍ കൈമാറി. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി. രാജേന്ദ്രന്‍, പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ്
വി.ശോഭ, തൃക്കരിപ്പൂരില്‍ തൃക്കരിപ്പൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രജീഷ് ബാബു,കാലിക്കടവില്‍
പിലിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചന്ദ്രമതി, ചെറുവത്തൂരില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
മിനിമോള്‍, നീലേശ്വരത്ത് മുന്‍സിപ്പല്‍ ആരോഗ്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എ.വി.സുരേന്ദ്രന്‍
എന്നിവര്‍ സംസാരിച്ചു. സമാപനയോഗം അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി.വി.തുളസി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍ പേഴ്‌സണ്‍ ലതാ ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി. സി.വി. വിനോദ് കുമാര്‍, സി.എസ് വിനോദ് കുമാര്‍, ഇ.പി ഉണ്ണികൃഷ്ണന്‍, കെ.ദിനേശന്‍, മുഹമ്മദ് റാഷീദ്, കെ. സുബ്രമണ്യന്‍,ടി.ജെ സെബാസ്റ്റ്യന്‍ ,പി രാജന്‍, എ അഖില്‍ എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!