കാഞ്ഞങ്ങാട് : പടന്നക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രി പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കുത്തി തുറന്ന് പണം കവര്‍ന്നു. നീലേശ്വരം കരുവാച്ചയിലെ പ്രദീപിന്റെ കെ.എല്‍ 60 സി 4317 നമ്പര്‍ ഓട്ടോ റിക്ഷയുടെ
ഡാഷ് ബോര്‍ഡ് കുത്തി പൊളിച്ച് 12000 രൂപയും ആധാര്‍ കാര്‍ഡ്, ലൈസന്‍സ് അടങ്ങിയ ബാഗ് കവരുകയായിരുന്നു.
ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. പ്രദീപന്റെ പരാതിയെ തുടര്‍ന്ന് ഹോസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി
