റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

കാഞ്ഞങ്ങാട് : ഇന്ത്യയുടെ 77 –ാംമത് റിപ്പബ്ലിക് ദിനം മുസ്ലിം ലീഗ് അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു. പ്രസിഡണ്ട് മുബാറക്ക് ഹസൈനാര്‍ ഹാജി പതാക ഉയര്‍ത്തി. ദേശീയ കൗണ്‍സിലര്‍ അംഗം എ. ഹമീദ് ഹാജി റിപ്പബ്ലിക്ക് ദിന സന്ദേശം നല്‍കി. മതസൗഹാര്‍ദ്ദവും സമാധാനവും കാത്തുസൂക്ഷിച്ചുകൊണ്ട് ഭരണഘടനയും അതിലെ മൂല്യങ്ങളെയും മുറുകെ പിടിച്ച് ഒരുമയോടെ മുന്നേറാമെന്ന് ഹമീദ് ഹാജി സന്ദേശത്തിലൂടെ പറഞ്ഞു. ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരി സ്വാഗതം പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡന്റ് മൂസ ഹാജി തെരുവത്ത്,പഞ്ചായത്ത് ട്രഷറര്‍ കെ. എം. മുഹമ്മദ് കുഞ്ഞി,വൈസ് പ്രസിഡണ്ട്മാരായ ഹസൈനാര്‍ മുക്കൂട്, മുഹമ്മദ് കുഞ്ഞി കപ്പണക്കാല്‍, സെക്രട്ടറി ശംസുദ്ധീന്‍ മാട്ടുമ്മല്‍, കെഎംസിസി നേതാവ് സി. ബി.കരീം,വാര്‍ഡ് മെമ്പര്‍ മുഹമ്മദ് സുലൈമാന്‍,പി. അബൂബക്കര്‍ ഹാജി, ബഷീര്‍ മാട്ടുമ്മല്‍,അഹമ്മദ് കപ്പണക്കാല്‍, അഷറഫ് മാണിക്കോത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

കാഞ്ഞങ്ങാട്: ലയണ്‍സ് ക്ലബ്ബ് അജാനൂരിന്റെ ആഭിമുഖ്യത്തില്‍ അതിഞ്ഞാല്‍ തെക്കേപ്പുറം അങ്കണ്‍ വാടിയില്‍ റിപ്പബ്ലിക്ക് ദിനാഘോഷം നടത്തി. അതിഞ്ഞാല്‍ വാര്‍ഡ് മെമ്പര്‍ ഖാലിദ് അറബിക്കാത്ത് ദേശീയ പതാക ഉയര്‍ത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. അങ്കണ്‍ വാടി ടീച്ചര്‍ ശൈലജ കെ.ആര്‍, സി.എച്ച്. സുലൈമാന്‍ , ഹമീദ് ചേരക്കാത്ത്, ശ്യാമള ഗോപി എ ഡി എസ് , ഫസ്‌ലുറഹ്മാന്‍ , എ.പി.അബ്ദുള്‍ കരീം, സി.എം. കുഞ്ഞബ്ദുള്ള, ഷാഹുല്‍ ചേരക്കാട ത്ത്, ദിപ് ഷി പടിക്കാല്‍ , റെയ്‌സ്, റാഷിദ്, മൊയ്തു, ബദറുദ്ദീന്‍, റെമിസ് , എന്നിവര്‍ പ്രസംഗിച്ചു

 

error: Content is protected !!