നീലേശ്വരം: ബൈക്ക് മറിഞ്ഞ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നീലേശ്വരം കൊട്രച്ചാലിലെ ബാലകൃഷ്ണന്‍ ഓമന ദമ്പതികളുടെ മകന്‍ എ.കെ. അനുരാഗ് (23) ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി 11 മണിയോടെ എരഞ്ഞിക്കലില്‍ പൊട്ടന്‍ ദേവസ്ഥാത്തിനടുത്ത് ഓവുചാലില്‍ അനുരാഗ് ഓടിച്ച ബൈക്ക് നിയന്ത്രണ മറിയുകയായിരുന്നു . ഗുരുതരമായി പരിക്കേറ്റ് കണ്ണൂര്‍ കിംസ് ആശുപത്രിയില്‍ ചികില്‍സക്കിടെ ഇന്നലെ വൈകിട്ടാണ് മരണം. സഹോദരി: അനുഷ.
