പയ്യന്നൂര്‍: സി പി എമ്മില്‍ പുറത്താക്കിയ വി. കുഞ്ഞികൃഷ്ണന്‍ അനുകൂല പ്രകടനത്തില്‍ പങ്കെടുത്തയാളുടെ ബൈക്ക് കത്തിച്ചു. പയ്യന്നൂര്‍ വെള്ളൂരിലെ പ്രസന്നന്റെ ബൈക്കാണ് കത്തിച്ചത് .ഇന്നലെ നടന്ന പ്രകടനത്തില്‍ പ്രസന്നന്‍ പങ്കെടുത്തിരുന്നു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് അവിടെ നിന്നും 15 മീറ്ററോളം മാറിയാണ് കത്തിച്ച നിലയില്‍ കണ്ടെത്തിയത്. പയ്യന്നൂരിലെ ഫണ്ട് വിവാദം; ടി.ഐ. മധുസൂദനനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടിയില്‍ അതൃപ്തി, വി. കുഞ്ഞികൃഷ്ണനെ സ്ഥാനാര്‍ഥിയാക്കാന്‍ വിമത നീക്കം ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തല്‍ മൂലം വി. കുഞ്ഞികൃഷ്ണനെതിരെ സിപിഐഎം നടപടി സ്വീകരിച്ചുവരുന്ന സാഹചര്യത്തിലാണ് സംഭവം. ഫണ്ടു തട്ടിപ്പ് വെളിപ്പെടുത്തല്‍ നിയമസഭാ തെരഞ്ഞടുപ്പില്‍ സിപിഐഎമ്മില്‍ തലവേദനയാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
