ഓട്ടോ ടാക്‌സി ചാര്‍ജ് പുതുക്കി നിശ്ചയിക്കുക: ഓട്ടോ തൊഴിലാളി യൂണിയന്‍ ( സി ഐ ടി യു ) പുല്ലൂര്‍ – പെരിയ ഡിവിഷന്‍ സമ്മേളനം

പെരിയ : ഇന്ധനത്തിന്റെയും സ്‌പെയര്‍ പാര്‍ട്‌സുകളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ മോട്ടോര്‍ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ വലിയ പ്രയാസത്തിലാണ്. വിലവര്‍ദ്ധനവിന് ആനുപാതികമായി ഓട്ടോ ടാക്‌സി ചാര്‍ജ് പുതുക്കി നിശ്ചയിക്കണമെന്ന് ഓട്ടോ തൊഴിലാളി യൂണിയന്‍ ( സി ഐ ടി യു ) പുല്ലൂര്‍- പെരിയ ഡിവിഷന്‍ സമ്മേളനം പ്രമേയത്തിലൂടെ അധികാരികളോട് ആവശ്യപ്പെട്ടു. പെരിയ ബസാറിലെ സഖാവ് ടി വി കരിയന്‍ നഗറില്‍ ( വ്യാപാരി ഭവന്‍ ഹാള്‍ ) നടന്ന സമ്മേളനം ഡിവിഷന്‍ പ്രസിഡന്റ്  രാജന്‍ അമ്പലത്തറയുടെ അദ്ധ്യക്ഷതയില്‍ സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് കാറ്റാടി കുമാരന്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ സെക്രട്ടറി സുനില്‍കുമാര്‍ വേലാശ്വരം സ്വാഗതം പറഞ്ഞ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡിവിഷന്‍ ട്രഷറര്‍  പ്രകാശന്‍ പുല്ലൂര്‍ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. ഓട്ടോ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു) ജില്ലാ കമ്മിറ്റി അംഗം  യു കെ പവിത്രന്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  യു പ്രകാശന്‍ രക്തസാക്ഷി പ്രമേയവും  സതീശന്‍ തണ്ണോട്ട് അനുശോചനപ്രമേയവും അവതരിപ്പിച്ചു. ചടങ്ങില്‍ വെച്ച് പെരിയ ബസ് സ്റ്റോപ്പ് യൂണിറ്റ് മെമ്പര്‍ രതീഷ് തന്നിത്തോടിന്റെ മകള്‍ ശ്രിയ ക്യാന്‍സര്‍ രോഗികള്‍ക്ക് കേശദാനം നടത്തി. കാറ്റാടി കുമാരന്‍ ഏറ്റുവാങ്ങി. ശ്രീനിവാസന്‍ വടക്കേക്കര നന്ദി പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി പെരിയ ബസാറില്‍ പതാക ഉയര്‍ത്തി. പുതിയ ഭാരവാഹികളായി രാജന്‍ അമ്പലത്തറ (പ്രസിഡന്റ് ), ബാലചന്ദ്രന്‍ പെരിയ, രമേശന്‍ പെരിയ ബസാര്‍ (വൈസ് പ്രസിഡന്റുമാര്‍ ) , സുനില്‍കുമാര്‍ വേലാശ്വരം ( സെക്രട്ടറി ), അനില്‍കുമാര്‍ അമ്പലത്തറ, സതീശന്‍ ഏലോത്തടുക്കം ( ജോയിന്റ് സെക്രട്ടറിമാര്‍ ) പ്രകാശന്‍ പുല്ലൂര്‍ (ട്രഷറര്‍ ) എന്നിവരെ തെരഞ്ഞെടുത്തു

 

error: Content is protected !!