കാഞ്ഞങ്ങാട്:ഇന്ത്യന്‍ നാഷണല്‍ ട്രേഡ് യൂനിയന്‍ കോണ്‍ഗ്രസ്സ് എന്ന പ്രസ്ഥാനത്തില്‍ നിന്നും തൃതല പഞ്ചയത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ വിവിധ പഞ്ചായത്ത് മുനിസിപ്പാലിറ്റി കളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട തൊഴിലാളികളും തൊഴിലാളി നേതാക്കളുമായ വിജയികളെ ഐ.എന്‍.ടി.യു.സി ജില്ലാ കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ ഷാള്‍ അണിയിച്ച് ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. കാഞ്ഞങ്ങാട് ശ്രമിക്ഭവനില്‍ ചേര്‍ന്ന അനുമോദന സമ്മേളനം കാസറഗോഡ് പാര്‍ലിമെന്റ് മെമ്പര്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഉത്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് പി.ജി. ദേവിന്റെ ആദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസ്സല്‍, മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ സംസ്ഥാന ജന:സെക്രട്ടറി വി.ശശീന്ദ്രന്‍ അനുമോദന പ്രസംഗം നടത്തി.എം.സി. പ്രഭാകരന്‍,കെ.വി. രാഘവന്‍,അഡ്വ:ആര്‍ വിജയകുമാര്‍, എന്‍.ഗംഗാധരന്‍,കെ.എം. ശ്രീധരന്‍,തോമസ്സ് സെബാസ്റ്റ്യന്‍, എ.കുഞ്ഞമ്പു, എം.കെ. മാധവന്‍ നായര്‍, സി.ഒ.സജി,ലത സതീഷ്,സെമീറ ഖാദര്‍,പി. ബാലകൃഷ്ണന്‍, പി.വി. ചന്ദ്രശേഖരന്‍, കെ. സുരേഷ് കുമാര്‍,സി.ജി. ടോണി,കെ.സി. രാജന്‍, ജോസ്സ് കുത്തിയതോട്,സി. രേഖ, പി.പി. മനോജ്, രജിത കെ.പി.വി. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
