കാഞ്ഞങ്ങാട്: തൊഴിലുറപ്പ് പദ്ധതി തകര്‍ത്ത കേന്ദ്ര ബി.ജെ.പി സര്‍ക്കാര്‍ നടപടിക്കെതിരെ കേരള മഹിളാസംഘം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി. എന്‍.ആര്.ഇ.ജി എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി വി.രാജന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രേണുക ഭാസ്ക്കരന്‍ അദ്ധ്യക്ഷത വഹിച്ചു. ഇ എസ് ബിജു മോള്, പി.മിനി, ഇ.പുഷ്പകുമാരി, മേരി ജോര്‍ജ്, ലിജു അബൂബക്കര്‍എന്നിവര്‍ സംസാരിച്ചു പി.ഭാര്‍ഗ്ഗവി സ്വാഗതം പറഞ്ഞു. മാര്‍ച്ചിന് സി. ജാനു, മായകരുണാകരന്, ടി.കെ ദീപ, കെ.പി രജിത, വി. പ്രമീള, കെ.പി ശ്രീലത, കെ.ബിന്ദു, പി.പി സുനിത, സാവിത്രികണ്ണോത്ത്, എം.വി ഭവാനി എന്നിവര്‍ നേതൃത്വം നല്കി.
