ജില്ലയോടുള്ള റെയില്‍വേ അവഗണന: ഡിവൈഎഫ്‌ഐ റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട്:ഇന്ത്യന്‍ റെയില്‍വേ കാസര്‍കോടിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക,അമൃത് ഭാരത് എക്‌സ്പ്രസ്‌ന് ജില്ലയില്‍ കൂടുതല്‍ സ്റ്റോപ്പ് അനുവദിക്കുക ,കാസര്‍കോട് എം പി റെയില്‍വേ വികസനത്തിന് ആവശ്യമായ ഇടപെടല്‍ നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. നിരവധി ആളുകള്‍ പങ്കെടുത്ത് കുന്നുമ്മലില്‍ നിന്നും പ്രകടനം ആരംഭിച്ചു. തുടര്‍ന്ന് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനുമുന്നില്‍ പ്രകടനം പോലീസ് തടഞ്ഞു.തുടര്‍ന്ന് നടത്തിയ പൊതുയോഗം ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് യതീഷ് വാരിക്കാട്ട് അധ്യക്ഷത വഹിച്ചു. വി ഗിനീഷ്, ഹരിത നാലപ്പാടം, വി പി അമ്പിളി, അനീഷ് കുറുമ്പാലം എന്നിവര്‍ സംസാരിച്ചു.ബ്ലോക്ക് സെക്രട്ടറി സുജിത്ത് മോനാച്ച സ്വാഗതം പറഞ്ഞു.

 

error: Content is protected !!