കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് നഗരസഭ പത്താം വാര്‍ഡ് അത്തിക്കോത്ത് എ സി നഗര്‍ കല്യാണ്‍ റോഡ് മാരിയമ്മന്‍ ക്ഷേത്രം റോഡിലെ നിരവധി ഇലക്ട്രിക് തൂണുകള്‍ കാലപ്പഴക്കം കൊണ്ട് ദ്രവിക്കുകയും, ചരിഞ്ഞ് വീഴാറായ സ്ഥിതിയിലും ആയിട്ട് വര്‍ഷങ്ങളായി .നാട്ടുകാര്‍ അപകടാവസ്ഥയിലുള്ള തൂണുകള്‍ എത്രയും വേഗം മാറ്റി സ്ഥാപിച്ചു വന്‍ അപകടം ഒഴിവാക്കണമെന്ന് നിരന്തരം കെ എസ് ഇ ബി അധികൃതരോട് ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. അധികൃതര്‍ ഇത് കേള്‍ക്കാന്‍ തയ്യാറാക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്. കുട്ടികളും മുതിര്‍ന്നവരും വാഹനങ്ങളും ഉള്‍പ്പെടെ നിരവധി ആളുകള്‍ നിത്യവും ഉപയോഗിക്കുന്ന റോഡിനരികിലെ തൂണുകളാണ് അപകടാവസ്ഥയില്‍ ഉള്ളത്. എത്രയും വേഗം മാറ്റി സ്ഥാപിക്കാനുള്ള നടപടി ഉണ്ടാകണമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ രാജന്‍ അത്തിക്കോത്തും നാട്ടുകാരും ചേര്‍ന്ന് ആവശ്യപ്പെട്ടു.
