കാഞ്ഞങ്ങാട്:സ്ത്രീകളുടെ ഉന്നമനത്തിലൂടെ മാത്രമേ വീടിനും കുടുംബത്തിനും സമൂഹത്തിനും ഉന്നമനമുണ്ടാവുകയുള്ളുഎന്നും,നവജ്യോതി കരുണാകര ഗുരു സ്ത്രീകളുടെ ഉന്നമനത്തിനായി വിവിധ കര്‍മ്മ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുകയുണ്ടായി എന്നും വിശ്വപ്രസിദ്ധമായ തിരുവനന്തപുരം ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി പറഞ്ഞു. ശാന്തിഗിരി ആശ്രമം കാസര്‍കോട് ഘടകം(ഏരിയ) ഹോസ്ദുര്‍ഗ് ലയണ്‍സ് ക്ലബ് ഹാളില്‍ നടത്തിയ പൂജിതപീഠം സമര്‍പ്പണത്തിന് മുന്നോടിയായുള്ള വാര്‍ഷിക സത്സംഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.പ്രേമരാജന്‍ ആമുഖ പ്രഭാഷണം നടത്തി.
കാസര്‍കോട് ഏരിയ ഇന്‍ ചാര്‍ജ് സ്വാമി ആത്മബോധ ജ്ഞാന തപസ്വി മുഖ്യാതിഥിയായി അനുഗ്രഹ പ്രഭാഷണം നടത്തി. ടി.മനോജ് സ്വാഗതവും പി.ബാലന് നന്ദിയും പറഞ്ഞു. എല്ലാ വര്‍ഷവും ഫെബ്രവരി 22 നാണ് പൂജിത പീഠം സമര്‍പ്പണം ആഘോഷിക്കുന്നത്,അര്‍ധ വാര്‍ഷിക കുംഭമേളയായി നടത്തപ്പെടുന്നു. പൂജിതപീഠം സമര്‍പ്പണത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ശാന്തിഗിരി ആശ്രമം പ്രസിഡന്റെ നേതൃത്വത്തില്‍ സാംസ്കാരിക സംഗമം നടന്നു വരുന്നതായി ആശ്രമം ചുമതലക്കാര്‍ പറഞ്ഞു.
