കാസര്‍കോട് കാഞ്ഞങ്ങാട് കെ. എസ്. ടി. പി റോഡില്‍ ഉദുമ പഞ്ചായത്തില്‍പ്പെടുന്ന സ്ഥലങ്ങളിലെ റോഡിലെ അപാകതകള്‍ പരിഹരിക്കണം: യുഡിഎഫ് ഉദുമ പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം ഷെരീഫ് നിവേദനം നല്‍കി

കാസര്‍കോട്: കാഞ്ഞങ്ങാട് കെ. എസ്. ടി. പി റോഡില്‍ ഉദുമ പഞ്ചായത്ത് പരിധിയിലെ ഉദുമ, പാലക്കുന്ന് പ്രദേശങ്ങളില്‍ ചില അപകട മേഖലകള്‍ ഉള്ളതിനാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് യു.ഡി.എഫ് ഉദുമ പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം ഷെരീഫ് നിവേദനം നല്‍കി.ഉദുമ മദീന സൂപ്പര്‍മാര്‍ക്കറ്റിന്റെ മുന്‍വശത്തുള്ള ഡിവൈഡര്‍ അവസാനിക്കുന്ന സ്ഥലത്ത് വേണ്ടുന്ന സ്ഥലസൗകര്യം ഇല്ലാത്തതിനാല്‍ ഇരുവശത്തും റോഡ് വീതി കൂട്ടി ടാര്‍ ചെയ്യുക.ഉദുമയിലും പാലക്കുന്നിലും മാത്രമാണ് നിലവില്‍ ഡിവൈഡര്‍ ഉള്ളത്. പ്രസ്തുത ഡിവൈഡര്‍ ഉദുമയില്‍ നിന്നും പാലക്കുന്ന് വരെ നീട്ടി സ്ഥാപിക്കുക, പ്രസ്തുത സ്ഥലത്തെ ഇരുവശത്തും പി ഡബ്ല്യുഡി യുടെ സ്ഥലം ഉള്ളതിനാല്‍ റോഡ് വീതി കൂട്ടുക, ഉദുമ പഞ്ചായത്തിന് സമീപം കാപ്പില്‍ ബീച്ചിലേക്കും താജ് ഹോട്ടലിലേക്കും പോകുന്ന ബിആര്‍ഡിസി റോഡ് ജംഗ്ഷനില്‍ റൗണ്ട് എബൗട്ട് സ്ഥാപിക്കുക റോഡ് വീതി കൂട്ടുക,
ഉദുമ പള്ളത്ത് റെയില്‍വേ അണ്ടര്‍ ബ്രിഡ്ജിലേക്ക് പോകുന്ന വഴിയില്‍ പതിവായി അപകടങ്ങള്‍ സംഭവിക്കുന്നു. പ്രസ്തുത റോഡ് വന്നുചേരുന്ന സംസ്ഥാനപാതയുടെ ഇരുവശത്തും വളവില്ലാത്ത സ്‌ട്രൈറ്റ് റോഡ് ആയതുകൊണ്ട് അമിത വേഗതയിലാണ് വാഹനങ്ങള്‍ വരുന്നത്. ആയതിനാല്‍ ഇവിടെയും റോഡ് വീതി കൂട്ടി ഡിവൈഡര്‍ സ്ഥാപിക്കണം, പള്ളം ധനലക്ഷ്മി ബാങ്കിന്റെയും ബിഎസ്എന്‍എല്‍ ഓഫീസിന്റെയും ഇടയിലുള്ള റോഡ് താഴ്ന്നു നില്‍ക്കുന്നതിനാല്‍ മഴക്കാലത്ത് ഈ റോഡില്‍ വെള്ളം കെട്ടിനില്‍ക്കുന്നു. ആയതിനാല്‍ ഈ പ്രദേശത്ത് റോഡ് ഉയരം കൂട്ടി പണിയുക. നേരത്തെ കെ എസ് ടി പി റോഡ് പണിയുമ്പോള്‍ ഡി പി ആര്‍ ഉണ്ടായിരുന്ന ഡ്രൈനേജ് പ്രവര്‍ത്തികള്‍ ഉദുമയിലും പാലക്കുന്നിലും പൂര്‍ണ്ണമായി സ്ഥാപിച്ചിരുന്നില്ല. ആയതിനാല്‍ ബാക്കിയുള്ള ഡ്രൈനേജ് സംവിധാനം പണിയുകയും അതിന്മേല്‍ കവര്‍ സ്ലാബ് നിര്‍മ്മിക്കണമെന്നും പാലക്കുന്ന് ടൗണില്‍ പള്ളിയുടെ മുന്‍വശത്ത് റെയില്‍വേ ഓവര്‍ ബ്രിഡ്ജിന്റെ പ്രവര്‍ത്തികള്‍ ഈ മാസം അവസാനത്തോടെ ആരംഭിക്കുകയാണ്. പ്രസ്തുത റോഡ് സംസ്ഥാനപാതയുടെ അരികില്‍ ലാന്‍ഡ് ചെയ്ത് ഇരുവശത്തേക്കും പോകുവാന്‍ റാംപ് സംവിധാനമാണ് ഉള്ളത്. ആയതിനാല്‍ കാസര്‍കോട് ഭാഗത്ത് പോകുന്ന വണ്ടികള്‍ പാലക്കുന്ന് ക്ഷേത്രത്തിന്റെ മുന്‍വശത്തുനിന്ന് മാത്രമേ യൂ ടേണ്‍ ചെയ്ത് പോകുവാന്‍ സാധിക്കുകയുള്ളൂ. പ്രസ്തുത ജംഗ്ഷനില്‍ നിലവിലുള്ള റെയില്‍വേ സ്റ്റേഷന്‍ റോഡും കാപ്പില്‍ റോഡും സംഗമിക്കുന്നുണ്ട്. അതുകൊണ്ട് യൂ ടേണ്‍ ചെയ്യാനുള്ള പ്രയാസം വന്നുചേരും. ആയതിനാല്‍ സൗകര്യപ്രദമായി യൂ ടേണ്‍ ചെയ്യാന്‍ പ്രസ്തുത ജംഗ്ഷനില്‍ റൗണ്ട് എബൗട്ട് സ്ഥാപിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

 

error: Content is protected !!