മാവുങ്കാല്‍: നാഷണല്‍ ഹൈവേയില്‍ നിന്നും കാട്ടുകുളങ്ങരയിലേക്കുള്ള റോഡ് പണി പരിപൂര്‍ണ്ണമായും പൂര്‍ത്തികരിച്ച് ഗതാഗത യോഗ്യമാക്കുകമെന്ന് ആവശ്യമുന്നയിച്ച് ബി ജെ പി കാട്ടുകുളങ്ങര ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു. ബി ജെ പി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എം പ്രശാന്ത് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് സുരേശന്‍ കപ്പണക്കാല്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എം പ്രദീപ് കുമാര്‍ മാവുങ്കാല്‍, ബിജെപി അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസാദ് മിഥില , കുഞ്ഞിരാമന്‍ കാട്ടുകുളങ്ങര, ഷീല പ്രകാശന്‍ ,രേണുക കാട്ടുകുളങ്ങര എന്നിവര്‍ പ്രസംഗിച്ചു.ബൂത്ത് സെക്രട്ടറി പ്രകാശന്‍ എക്കാല്‍ സ്വാഗതവും, രാജീവന്‍ കാട്ടുകുളങ്ങര നന്ദിയും പറഞ്ഞു.
