അമ്പലത്തറ: ഹോസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പദ്ധതിയായ വീട്ടുമുറ്റ പുസ്തകചര്‍ച്ച അക്ഷരസൗഹൃദത്തിന്റെ ഭാഗമായി കേശവ്ജി സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ വിക്തോര്‍ യൂഗോയുടെ പാവങ്ങള്‍ ചര്‍ച്ച ചെയ്തു. അമ്പലത്തറ ഇലഞ്ഞിമരച്ചോട്ടില്‍ പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി കെ സബിത ഉദ്ഘാടനം ചെയ്തു.അഡ്വ.ടി കെ സുധാകരന്‍ പുസ്തകം അവതരിപ്പിച്ചു.അമ്പലത്തറ നാരായണന്‍ അധ്യക്ഷനായിരുന്നു. പഞ്ചായത്ത് അംഗം കെ.സുനിത, പഞ്ചായത്ത് സമിതി കണ്‍വീനര്‍ അബ്ദുള്‍ ലത്തീഫ് പെരിയ, ബാലന്‍ കുന്നുമ്മല്‍, വി വി ഭാസ്‌കരന്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, രാജേഷ് സ്‌കറിയ തുടങ്ങിയവര്‍ സംസാരിച്ചു. പി വി ജയരാജ് സ്വാഗതവും ഗോപി മുളവന്നൂര്‍ നന്ദിയും പറഞ്ഞു.
