വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് പടന്നക്കാട് താമസിക്കുന്ന എ.പവിത്രന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് പടന്നക്കാട് താമസിക്കുന്ന എ.പവിത്രന്‍(53) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി ചികിത്സയ്ക്കിടെ ഇന്ന് പുലര്‍ച്ചയാണ് മരണം. വിവാദ ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജനുവരി 12 മുതല്‍ സസ്‌പെന്‍ഷനിലായിരുന്നു. സസ്‌പെന്‍ഷന്‍ പിരീഡ് കഴിഞ്ഞുവെങ്കിലും അസുഖത്തെത്തുടര്‍ന്ന് തിരികെ ജോലിയില്‍ ഹാജര്‍ ആയിരുന്നില്ല. ഭാര്യ: ധന്യ. മക്കള്‍: നന്ദകിഷന്‍, ഋഷിക.സഹോദരങ്ങള്‍: എ.ശശികുമാരന്‍, ബാലചന്ദ്രന്‍, മോഹനന്‍,പദ്മിനി, ഉദയഭാനു.

 

error: Content is protected !!