കാഞ്ഞങ്ങാട് മണ്ഡലം മുസ്‌ലിം ലീഗ് ”ജയരാവം” സമ്മേളനം നാളെ; കെ എം ഷാജിയും ഫൈസല്‍ ബാബുവും സംബന്ധിക്കും

കാഞ്ഞങ്ങാട്:ത്രിതല പഞ്ചായത്ത് നഗരസഭ തെരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തില്‍ നിന്ന് വിജയിച്ച ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണവും രാഷ്ട്രീയ വിശദീകരണ സമ്മേളനവും ‘ജയാരവം’23 ന് (നാളെ) വൈകിട്ട് നാല് മണിക്ക് നടക്കും.കാഞ്ഞങ്ങാട് കോട്ടച്ചേരിയില്‍ നടന്ന സമ്മേളനം
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രെട്ടറി കെ എം ഷാജി ഉദ്ഘാടനം ചെയ്യും.യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ:വി കെ ഫൈസല്‍ ബാബു മുഖ്യപ്രഭാഷണം നടത്തും.മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്തിന് സമ്മേളനത്തില്‍ സ്വീകരണം നല്‍കും.പാര്‍ട്ടിയുടെയും പോഷക ഘടകങ്ങളുടെയും ജില്ലാ മണ്ഡലം നേതാക്കള്‍ പ്രസംഗിക്കും.കഴിഞ്ഞ കാലയളവില്‍ 11 നഗരസഭ കൗണ്‍സിലര്‍മാരും എട്ട് ഗ്രാമ പഞ്ചായത്തംഗങ്ങളും ഉള്‍പ്പെടെ 19 പ്രതിനിധികള്‍ ഉണ്ടായിരുന്ന മണ്ഡലത്തില്‍ 13 നഗരസഭ കൗണ്‍സിലര്‍മാര്‍ അജാനൂര്‍, കിനാനൂര്‍ കരിന്തളം, കോടോം ബേളൂര്‍,പനത്തടി പഞ്ചായത്തുകളിലായി 9 അംഗങ്ങള്‍,കാഞ്ഞങ്ങാട്,പരപ്പ ബ്ലോക്ക് പഞ്ചായത്തുകളില്‍ അജാനൂര്‍,ബാളാല്‍ പഞ്ചായത്തുകളില്‍ നിന്ന് ഓരോ അംഗം എന്നിങ്ങനെ 25 പേരെ ജയിപ്പിച്ച് ഉജ്ജ്വലമുന്നേറ്റമാണ് മുസ്‌ലിം ലീഗ് ഇത്തവണ കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ കാഴ്ച വെച്ചത്.

 

error: Content is protected !!