അമ്പലത്തറ: തെങ്ങില്‍ നിന്നും വീണ് നട്ടെല്ലിന് ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ കഴിയുന്ന കുമ്പള താന്നിക്കാല്‍ താമസിക്കുന്ന ഷിജുവിന് ചികിത്സാ സഹായ കമ്മിറ്റി സമാഹരിച്ച തുക പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. കെ. സബിത ഷിജുവിന്റെ കുടുംബത്തിന് കൈമാറി. സഹായ കമ്മിറ്റി ചെയര്‍മാന്‍ പവിത്രന്‍ കുമ്പള, കണ്‍വീനര്‍ ബിജു കുമ്പള, ട്രഷറര്‍ കെ. പി. ബാലന്‍ എന്നിവര്‍ സംബന്ധിച്ചു.
