പുല്ലൂര്‍: മാക്കരംകോട്ട് ധര്‍മ്മശാസ്താ ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവവും നാഗ പ്രതിഷ്ഠാദിനവും വിവിധ പരിപാടികളോടെ നടന്നു. ഉത്സവ ആഘോഷത്തിന് മുന്നോടിയായി വനിതകളുടെ വാദ്യമേളം, മുത്തുക്കുട എന്നിവയുടെ അകമ്പടിയോടുകൂടിയുള്ള കലവറ നിറയ്ക്കല്‍ ഘോഷയാത്ര വാരിക്കാട്ടില്ലം അരയാല്‍ തറക്കാല് വിഷുമൂര്‍ത്തി ദേവസ്ഥാനത്തുനിന്നും പുറപ്പെട്ട് മാക്കരം കോട്ട് ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് അക്ഷര ശ്ലോക സദസും നടന്നു. ഉച്ചയ്ക്ക് അന്നദാനവും വൈകുന്നേരം ദീപാരാധന, ശുദ്ധിക്രിയകള്‍, അത്താഴപൂജ എന്നിവയും രാത്രി പ്രതിഭാ ചങ്ങനാശ്ശേരിയുടെ കുട്ടിച്ചാത്തന് എന്ന നാടകവും അരങ്ങേറി. ജനുവരി 22ന് വിവിധ പൂജാവിധികളും സര്‍വ്വ ഐശ്വര്യ വിളക്ക് പൂജയും സര്‍പ്പ ദുരിത കര്‍മ്മങ്ങളും തായമ്പകയും തിടമ്പ് നൃത്തവും നടക്കും.
