പുല്ലൂര്‍ : വിഷ്ണുമൂര്‍ത്തി ക്ഷേത്ര തിരുവോണ മഹോത്സവത്തിന്റെയും പ്രതിഷ്ഠാദിന ആഘോഷത്തിന്റെയും ഭാഗമായി സര്‍വ്വൈശ്വര്യ വിളക്ക് പൂജ നടന്നു. ഡോക്ടര്‍ ബീന അന്തര്‍ജനം പഞ്ചവടി പുല്ലൂര്‍ വിളക്ക് പൂജയ്ക്ക് കാര്‍മികത്വം വഹിച്ചു. കുട്ടികളും മാതൃ സമിതി അംഗങ്ങളും അടക്കം നിരവധി ഭക്തജനങ്ങള്‍ വിളക്ക് പൂജയില്‍ പങ്കാളികളായി. ഉത്സവത്തിന്റെ ഭാഗമായി വിവിധ പൂജാവിധികള്‍, അന്നദാനം, ഇരട്ട തായമ്പക, അത്താഴ പൂജ, ശ്രീഭൂതബലി എഴുന്നള്ളത്ത്,, പഞ്ചവാദ്യം, മേളം, തിടമ്പ് നൃത്തം എന്നിവയും നടന്നു.
