കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ കലോത്സവം: ലോഗോപ്രകാശനവും വെബ്‌സൈറ്റ് ലോഞ്ചിംഗ് നടന്നു

കാഞ്ഞങ്ങാട്: ഫെബ്രുവരി 4 മുതല്‍ 8 വരെ പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നടക്കുന്ന
കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ കലോത്സവത്തിന്റെ ലോഗോപ്രകാശനവും വെബ്‌സൈറ്റ് ലോഞ്ചിംഗ് നടന്നു.
കേരള യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ സനോജ് ലോഗോ പ്രകാശനം ചെയ്തു. ചെയര്‍മാന്‍ നന്ദജ് ബാബു അധ്യക്ഷനായി. ചടങ്ങില്‍ നെഹ്‌റു കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ടി.ദിനേശന്‍ , ഡോ. മോഹനന്‍ , സെനറ്റ് അംഗം ആര്യ എം ബാബു, സംഘാടക സമിതി കണ്‍വീനര്‍ കെ പ്രണവ് എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറി കവിത കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. വെബ്‌സൈറ്റില്‍ ലോഞ്ചിംഗ് ചടങ്ങ് കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ.എം സുകുമാരന്‍ ഉദ്ഘാടനം ചെയ്തു.
ചെയര്‍മാന്‍ നന്ദജ് ബാബു അധ്യക്ഷനായി. വെബ്‌സൈറ്റ് ഉദ്ഘാടനം കണ്ണൂര്‍ സര്‍വ്വകലാശാല ഡി എസ് എസ് ഡോ: കെ വി സുജിത്ത് നിര്‍വഹിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ:എ അശോകന്‍,ഡോ.സജിത്ത് വലിയേരി,നെഹ്‌റു കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ടി.ദിനേശന്‍, ഡോ. മോഹനന്‍ , സംഘാടകസമിതി കണ്‍വീനര്‍ കെ പ്രണവ്, രജിസ്‌ട്രേഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ അനുരാഗ് എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറി കവിത കൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

 

error: Content is protected !!