ശോഭിക വെഡിങ്‌സിന്റെ ഉദ്ഘാടനം ഫെബ്രുവരി 7ന് ; സോഫ്റ്റ് ലോഞ്ച് നടന്നു

കാസര്‍കോട്: കേരളത്തിലെ വസ്ത്രവ്യാപാര രംഗത്ത് പുതുമയാര്‍ന്ന ആശയങ്ങളുമായി മുന്നേറുന്ന ശോഭിക വെഡിങ്‌സ് കാസര്‍കോടില്‍ ആരംഭിക്കുന്ന തങ്ങളുടെ ഏറ്റവും വലിയ വെഡിങ് മാളിന്റെ സോഫ്റ്റ് ലോഞ്ച് കാസര്‍കോട് ആര്‍.കെ. മാള്‍ ഗ്രാന്‍ഡര്‍ ഹാളില്‍ വെച്ച് വിപുലമായ ചടങ്ങുകളോടെ നടന്നു.
ഫെബ്രുവരി 7ന് രാവിലെ 10:30 മണിക്ക് കാസര്‍കോടില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ശോഭിക വെഡിസിന്റെ ഔപചാരിക ഉദ്ഘാടനത്തിന് മുന്നോടിയായാണ് സോഫ്റ്റ് ലോങ്ങ് സംഘടിപ്പിച്ചത്. കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സാഹിന സലീം ഉദ്‌ലാ ടനം ചെയ്തു.
കാസര്‍കോട് മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ കെ.എം. ഹനീഫ്,കാസര്‍കോട് മുനിസിപ്പാലിറ്റി പുലിക്കുന്ന് വാര്‍ഡ് കൗണ്‍സിലര്‍ രാജേഷ് അമേയ്, കെ.വി. വി.എസ് പ്രസിഡന്റ് ശോഭ ബാലന്‍ എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായി.ശോഭിക വെഡിങ്‌സിന്റെ ജനറല്‍ മാനേജര്‍ റിഷാദ് അലുക്കല്‍ സ്വാഗതം പറഞ്ഞു. ശോഭിക വെഡിങ്‌സിന്റെ സ്ഥാപക ചെയര്‍മാന്‍ ഇമ്പിച്ചി അഹമ്മദ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ഷിഹാബ് കല്ലില്‍ ഇര്‍ഷാദ് ഫജര്‍,
ഷംസുദ്ദീന്‍ കല്ലില്‍
ഹാഷിര്‍ ഫജര്‍ എന്നിവര്‍ ശോഭികയുടെ വരാനിരിക്കുന്ന സ്റ്റോറുകള്‍, ഗുണനിര മാനദണ്ഡങ്ങള്‍, ഉപഭോക്തൃ സൗഹൃദ സമീപനം എന്നിവയെക്കുറിച്ച് സംസാരിച്ചു.
ഷോറും കെട്ടിടത്തിന്റെ ഉടമയായ കരീം ഹാജി, മുധഫര്‍ എന്നിവര്‍ സംസാരിച്ചു.
ഷോറും മാനേജര്‍ അംജാദ് നന്ദി പറഞ്ഞു.
നാലു നിലകളിലായി ഒരുക്കിയിരിക്കുന്ന ശോഭിക വെഡിങ്‌സ് ഷോറൂം കേരളത്തിലെ ഏറ്റവും വലിയ വെഡിങ് ഷോറൂമുകളില്‍ ഒന്നാണ്. വിവാഹ വസ്ത്രങ്ങള്‍, കാഷ്വല്‍ വെയര്‍, കസ്റ്റമൈസേഷന്‍ വിഭാഗങ്ങള്‍, ഹോം ഡെക്കര്‍, പെര്‍ഫ്യൂം ഫുട് വെയര്‍, കോസ്‌മെറ്റിക്‌സ്, വാച്ചുകള്‍, ഇമിറ്റേഷന്‍ ഗോള്‍ഡ് എന്നിവ ഉള്‍പ്പെടെ ഒരിടത്ത് തന്നെ എല്ലാം ലഭ്യമാകുന്ന ‘ദി കംപ്ലീറ്റ് വെഡിങ് മാള്‍’ എന്ന ആശയമാണ് ശോഭിക കാസര്‍കോടിലേക്ക് എത്തിക്കുന്നത്.
കാസര്‍കോടില്‍ ആദ്യമായാണ് ഇത്ര വിപുലമായ രീതിയില്‍ എല്ലാ വിഭാഗങ്ങളുടെയും ശേഖരം ഒരുമിച്ച് അവതരിപ്പിക്കുന്നത്. മികച്ച ഗുണനിലവാരവും എല്ലാവര്‍ക്കും കൈവശമാകുന്ന വിലയും ശോഭിക വെഡിങ്ങിന്റെ പ്രധാന പ്രത്യേകതകളാണ്.
ഫെബ്രുവരി 7ന് നടക്കുന്ന ഗ്രാന്‍ഡ് ഓപ്പണിംയോടെ കാസര്‍കോടിന്റെ വസ്ത്രവ്യാപാര മേഖലയില്‍ പുതിയ അധ്യായമാണ് ശോഭിക വെഡിങ്‌സ് കുറിക്കുന്നത്.

 

error: Content is protected !!