കാഞ്ഞങ്ങാട് : പാലിയേറ്റീവ് കെയര്‍ ദിനത്തില്‍ സാന്ത്വനരംഗത്ത് കഴിഞ്ഞ 20 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന കാസര്‍ഗോഡ് ജില്ലയിലെ ആദ്യത്തെ ജനകീയ കൂട്ടായ്മയായ കരിന്തളം പാലിയേറ്റീവ് കെയര്‍ സൊസൈറ്റി യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി സ്‌നേഹ കാരുണ്യ യാത്ര നടത്തിയ മുണ്ടോട്ട് ചാളക്കടവ് കാഞ്ഞങ്ങാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ശ്രീ മുത്തപ്പന്‍ ബസ്സ് മാനേജ്‌മെന്റിനെയും ജീവനക്കാരെയും സൊസൈറ്റി ആദരിച്ചു.കാഞ്ഞങ്ങാട് ബസ്സ് സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ കരിന്തളം പാലിയേറ്റീവ് കെയര്‍ സൊസൈറ്റി പ്രസിഡന്റ് കെ.പി.നാരായണന്‍ മൊമെന്റോ നല്‍കി ജീവനക്കാരെ പൊന്നാട അണിയിച്ചു. അന്നേ ദിവസം ലഭിച്ച 17753/ രൂപ ഏറ്റുവാങ്ങി. ചടങ്ങില്‍ സ്റ്റാന്‍ഡ് ഏജന്റ്മാരായ രാജീവന്‍, സുധാകരന്‍, ജീവനക്കാരായ ജീതേഷ്, ബ്രിജേഷ്, ഷിജു,സൊസൈറ്റി സെക്രട്ടറി നാളിനാക്ഷന്‍, ഡയറക്ടര്‍ മാരായ സി. ഗംഗാധരന്‍, ഷിജോ ജോസഫ്, പാലിയേറ്റീവ് ജില്ലാ സെക്രട്ടറി. അജയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
