മീങ്ങോത്ത് നാര്‍ക്കൊളം ഭഗവതി ക്ഷേത്ര കളിയാട്ടം: കലവറ നിറക്കല്‍ ഘോഷയാത്ര നടന്നു

അമ്പലത്തറ: മീങ്ങോത്ത് നാര്‍ക്കൊളം ഭഗവതി ക്ഷേത്രം 22 മുതല്‍ 24 വരെ നടക്കുന്ന കളിയാട്ട ഉത്സവത്തിന്റെ ഭാഗമായി നടന്ന കലവറ നിറക്കല്‍ ഘോഷയാത്ര നടന്നു. 21 ന് വൈകീട്ട് 6 ന് ഭണ്ഡാര വീട്ടില്‍ നിന്നും ദീപം തിരിയും
എഴുന്നള്ളത്തോടുകൂടി കളിയാട്ടത്തിന് തുടക്കം കുറിക്കും.22, 23, 24 തീയ്യതികളില്‍ രാവിലെ 10ന് വിഷ്ണുമൂര്‍ത്തിയും ഉച്ചക്ക് ഒരുമണിക്ക് നാര്‍ക്കൊളത്ത് ചാമുണ്ഡി അമ്മയും അരങ്ങില്‍ എത്തും. എല്ലാ ദിവസം ഉച്ചക്ക് അന്നപ്രസാദ വിതരണവും ഉണ്ടാകും. 24 ന് വൈകീട്ട് 6ന് തേങ്ങയേറ് ,രാത്രി വിളക്കു തിരിയോടു കൂടി കളിയാട്ടം സമാപിക്കും.

 

error: Content is protected !!