ഇഖ്ബാല്‍ നഗര്‍ സൗഹൃദവേദി സംഘടിപ്പിച്ച വോളി നൈറ്റ്: പി.പി.ബ്രദേര്‍സ് അമ്പലത്തറ ജേതാക്കളായി; ഡി വൈ എസ് പി ഉത്തംദാസ് ഉല്‍ഘാടനം ചെയ്തു

അജാനൂര്‍:ഇഖ്ബാല്‍ നഗര്‍ സൗഹൃദവേദി സംഘടിപ്പിച്ച വോളി നൈറ്റ് 2026 ‘ വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ അത്യന്തം വാശിയേറിയ മല്‍സരത്തില്‍ വി.പി.ബ്രദേര്‍സ് അമ്പലത്തറ ജേതാക്കളായി. റിഫായിയ ബ്രദേര്‍സ് റണ്ണേര്‍സ് അപ്പ് ആയി. ഗ്യാലറികല്‍ തിങ്ങി നിറഞ്ഞ മല്‍സരം വീക്ഷിക്കാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും നിരവധി കായിക പ്രേമികളാണ് ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രത്യേകം സജ്ജമാക്കിയി ഫ്‌ലഡ് ലൈറ്റ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി പി.ഉത്തംദാസ് മല്‍സരങ്ങള്‍ ഉദ്ഘാടനം ചെയ്ത് കളിക്കാരുമായി പരിചയപ്പെട്ടു. എം.ഹമീദ് ഹാജി അദ്ധ്യക്ഷനായി. കണ്‍വീനര്‍ അഹമ്മദ് കിര്‍മാണി സ്വാഗതം പറഞ്ഞു.
ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാനേജര്‍ എം ബി എം അഷറഫ് മുഖ്യപ്രഭാഷണം നടത്തി.
വാര്‍ഡ് മെമ്പര്‍ സി.കുഞ്ഞാമിന ആശംസാ പ്രസംഗം നടത്തി. വി.അബ്ദുള്‍ റഹിമാന്‍ നന്ദി പറഞ്ഞു.
ഒന്നാം സമ്മാനമായ 35,000 രൂപ സ്‌പോണ്‍സര്‍ ചെയ്തത് സൂപ്പര്‍ടെക് (യുവര്‍ പര്‍ഫെക്റ്റ് ഇറ്റ് പാര്‍ട്ട്‌നര്‍,ദുബായ്), രണ്ടാം സമ്മാന തുക 25,000 സ്‌പോണ്‍ ചെയ്തത് ഗള്‍ഫ് വ്യവസായ പ്രമുഖന്‍ എം.ഹമീദായിയുമാണ്.ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിച്ചവര്‍ക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും ഇഖ്ബാല്‍ നഗര്‍ സൗഹൃദ കൂട്ടായ്മയുടെ ഭാരവാഹികളും സംഘാടക സമിതിയും ചേര്‍ന്ന് വിതരണം ചെയ്തു.

 

error: Content is protected !!