അങ്കക്കളരി ഇടയില്‍ വീട് തറവാട് പൂക്ലത്ത് വാര്‍ഷിക ജനറല്‍ ബോഡി യോഗവും കുടുംബ കുടുംബ സംഗമവും നടന്നു; പൂരക്കളി മറുത്തു കളി ആചാര്യന്‍ പി ദാമോദര പണിക്കര്‍ ഉദ്ഘാടനം ചെയ്തു

നീലേശ്വരം: അങ്കക്കളരി ഇടയില്‍ വീട് തറവാട് പൂക്ലത്ത് വാര്‍ഷിക ജനറല്‍ ബോഡി യോഗവും കുടുംബ കുടുംബ സംഗമവുംനടന്നു. ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ നടന്ന യോഗം പൂരക്കളി മറുത്തു കളി ആചാര്യന്‍ പി ദാമോദര പണിക്കര്‍ കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്തു. തറവാട് പ്രസിഡന്റ് ഇ വി അപ്പുണ്ണി അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി വസന്തകുമാര്‍ കാട്ടുകുളങ്ങര സ്വാഗതവും ഖജാന്‍ജി ഇ വി രവി ബങ്കളം നന്ദിയും പറഞ്ഞു.
വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വരെ ആദരിച്ചു. പുതിയ ഭരണ സമിത ഭാരവാഹികളായി ഇ വി.ബാലന്‍ ബങ്കളം (പ്രസിഡന്റ്), ഇ വി നാരായണന്‍ ബങ്കളം (ജനറല്‍ സെക്രട്ടറി), ഇ വി ചന്ദ്രന്‍ ബങ്കളം (ഖജാന്‍ജി).
, മാതൃസമിതിയുടെ ഭാരവാഹികളായി ഇ വി സുജാത അങ്കക്കളരി (പ്രസിഡന്റ്), ഇ വി ശ്രീജ ഗുരുപുരം
(സെക്രട്ടറി), നിഷ ഞണ്ടാടി (ഖജാന്‍ജി), തറവാട്ടിലെ വികസന സമിതി ഭാരവാഹികളായി എക്കാല്‍ കുഞ്ഞിരാമന്‍
(ചെയര്‍മാന്‍), ഇ.വി അപ്പൂഞ്ഞി (കണ്‍വീനര്‍) വിനു മാസ്റ്റര്‍ ബാങ്കളം (ഖജാന്‍ജി) എന്നിവരെയും
തെരഞ്ഞെടുത്തു.

 

error: Content is protected !!