പുല്ലൂര്‍ താളിക്കുണ്ട് ശ്രീ വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനത്ത് നടക്കുന്ന നവീകരണ ബ്രഹ്മ കലശോത്സവത്തിന്റെയും കളിയാട്ട മഹോത്സവത്തിനും മുന്നോടിയായി ആഘോഷ കമ്മിറ്റി രൂപീകരണവും നടന്നു

പുല്ലൂര്‍ :താളിക്കുണ്ട് ശ്രീ വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനത്ത് ഏപ്രില്‍ 27, 28, 29, എന്നി ദിവസങ്ങളിലായി നടക്കുന്ന നവീകരണ ബ്രഹ്മ കലശോത്സവത്തിനും , മെയ് 7,8 എന്നി ദിവസങ്ങളിലായി നടക്കുന്ന കളിയാട്ട മഹോത്സവത്തിനും മുന്നോടിയായി ആഘോഷ കമ്മിറ്റി രൂപീകരണവും നടന്നു. മധുരംമ്പാടി ഇല്ലം കിഷോര്‍ നാരായണന്‍ ഫണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാനും , പഞ്ചായത്ത് അംഗവുമായ എ.സന്തോഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മേല്‍ ശാന്തി കേശവന്‍ എമ്പ്രാന്തിരി എടമന, ദേവ സ്ഥാനം പ്രസിഡന്റ് സി കുഞ്ഞമ്പു , സെക്രട്ടറി ടി.കൃഷ്ണന്‍, പി. ശശിധരന്‍ നായര്‍ കൊടവലം, എ. ദാമോദരന്‍ മധുരംമ്പാടി, പി.പരമേശ്വരന്‍ നായര്‍ , മാടിക്കാല്‍ നാരായണന്‍, കെ.രാഘവന്‍ നായര്‍, പി. വസന്തകുമാര്‍ മധുരംമ്പാടി, കുഞ്ഞിരാമന്‍ അടക്കാടുക്കം, നിധിഷ് മാടിക്കാല്‍ എന്നിവര്‍ സംസാരിച്ചു. നിര്‍മ്മാണക്കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പുരുഷോത്തമന്‍ സ്വാഗതവും, പി.വി.ബിനു നന്ദിയും പറഞ്ഞു. ആഘോഷ കമ്മിറ്റി ഭാരവാഹികളായി പി.ശശിധരന്‍ നായര്‍ കൊടവലം (ചെയര്‍മാന്‍), വാര്‍ഡ് മെമ്പര്‍ എ. സന്തോഷ് കുമാര്‍ മധുരംമ്പാടി (വര്‍ക്കിംങ് കമ്മിറ്റി ചെയര്‍മാന്‍), എം നിധിഷ് മാടിക്കാല്‍ (ജനറല്‍ കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.

 

error: Content is protected !!