സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് 2025 മികച്ച ജില്ലാ പഞ്ചായത്ത് കാസര്‍കോട് ജില്ലാ പഞ്ചായത്ത്

കാസര്‍കോട്: സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് 2025 മികച്ച ജില്ലാ പഞ്ചായത്തിനുള്ള അവര്‍ഡ് കാസര്‍കോട് ജില്ലാ പഞ്ചായത്തിന് ലഭിച്ചു. ഭിന്നശേഷിക്കാരുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനുള്ള അംഗീകാരമായാണ് അവാര്‍ഡ് ലഭിച്ചുത്. കേരള സാമൂഹിക നീതി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതോടൊപ്പം തനത്ത് പരിപാടികള്‍ സംഘടിപ്പിച്ചതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഒന്നാമത് എത്തിയത്.

സഹായ ഉപകരണങ്ങള്‍:
ഭിന്നശേഷിക്കാര്‍ക്ക് വീല്‍ചെയറുകള്‍ വിതരണം ചെയ്തു, ആകെ 75 ലക്ഷം വകയിരുത്തി.
മൊബിലിറ്റി സപ്പോര്‍ട്ട്:
ത്രീവീലര്‍ സ്‌കൂട്ടറുകളുടെ വിതരണത്തിനായി 1.71 കോടി വകയിരുത്തി.

വിദ്യാഭ്യാസവും ശാക്തീകരണവും: ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിനായി ബഡ്‌സ് സ്‌കൂളിന് ഫണ്ട് അനുവദിച്ചു.

സ്വയം തൊഴില്‍ സംരംഭങ്ങള്‍: സ്വയം തൊഴില്‍ അവസരങ്ങള്‍ക്കായി എംസിആര്‍സി സ്‌കൂളുകള്‍ക്ക് 5 ലക്ഷം രൂപയുടെ അസംസ്‌കൃത വസ്തുക്കള്‍ നല്‍കി.

ഡിജിറ്റല്‍ ഉള്‍പ്പെടുത്തല്‍: അന്ധരായ വ്യക്തികള്‍ക്ക് ചെയ്ത 10 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തു

ചികിത്സാ സഹായം: ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന ചികിത്സാ ഉപകരണങ്ങള്‍ നല്‍കി

ശ്രവണസഹായ സഹായം: 15 ലക്ഷം രൂപയുടെ ശ്രവണസഹായികള്‍ വിതരണം ചെയ്തു.

ഭിന്നശേഷിക്കാരായ വ്യക്തികളെ ഉള്‍ക്കൊള്ളലും ശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ജില്ലാ പഞ്ചായത്തിന്റെ പ്രതിബദ്ധത ഈ പദ്ധതികളില്‍ പ്രകടമാക്കുന്നു. തിരുവനന്തപുരത്ത് ടാഗോര്‍ തിയേറ്ററില്‍ വെച്ച് നടന്ന ദിന്നശേഷി പ്രതിഭകളുടെ സര്‍ഗോത്സവത്തില്‍ ഉന്നതവിദ്യാദ്യാസ സമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ബിന്ദു അവാര്‍ഡ് നല്‍കി. ജില്ലാ പഞ്ചായത്തിന് വേണ്ടി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാന്‍ എം മനു , ജില്ലാ പഞ്ചായത്ത് അംഗം കെ സബീഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിജു എസ് , ജില്ലാ സമൂഹ്യനീതി സീനിയര്‍ സൂപ്രണ്ട് അബ്ദുള്ള എം എന്നിവര്‍അവാര്‍ഡ് ഏറ്റുവാങ്ങി.

 

error: Content is protected !!