കരിന്തളം: വാളൂര്‍ നാന്തിയടുക്കം മിച്ചഭൂമി ഉന്നതി റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് വാളൂര്‍ തേജസ്വിനി പുരുഷ സ്വയം സഹായ സംഘം വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ പാറക്കോല്‍ രാജന്‍ ഉദ്ഘാടനം ചെയ്തു. വി. അനില്‍ കുമാര്‍ അധ്യക്ഷനായി. പഞ്ചായത്തംഗം എന്‍. രമണന്‍ സംസാരിച്ചു. കെ ഭാസ്‌ക്കരര്‍ സ്വാഗതം പറഞ്ഞു. .ഭാരവാഹികള്‍ : കെ. ഗംഗാധരന്‍ (പസിഡന്റ്), എം.കെ.ശശി (വൈസ് പ്രസിഡന്റ്), കെ.ഭാസ്‌ക്കരന്‍ (സെക്രട്ടറി), പി.ആര്‍. ദിനേശന്‍ (ജോ സെക്രട്ടറി),വി. അനില്‍കുമാര്‍ (ട്രഷറര്‍).
