എസ് കെ.എസ് എസ് എസ് എഫ് പാണത്തൂര്‍ ശാഖ മജിലിസുന്നൂര്‍ ഒമ്പതാം വാര്‍ഷികം ഫെബ്രുവരി 14 ന് ബ്രോഷര്‍ പ്രകാശനം നടന്നു

പാണത്തൂര്‍ : എസ് കെ എസ് എസ് എഫ് പാണത്തൂര്‍ ശാഖ കമ്മിറ്റി സംഘടിപ്പിക്കുന്ന മജിലിസുന്നൂര്‍ഒമ്പതാം വാര്‍ഷിക പരി പാടിയുടെ ബ്രോഷര്‍ പ്രകാശനം കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ചെമ്പേരി നിര്‍വഹിച്ചു. ഫെബ്രുവരി 14 ന് രാത്രി 7 ഉദ്ഘാടനം പാണക്കാട് സയ്യിദ് മുഈന്‍ അലി തങ്ങള്‍ നിര്‍വഹിക്കും. മുഖ്യ പ്രഭാഷണം ഉസ്താദ് യഹ്‌യ ബാഖവി പുഴക്കര തുടര്‍ന്ന് കൂട്ടുപ്രാര്‍ത്ഥന നേതൃത്വം ഉസ്താദ് കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി നിര്‍വഹിക്കും. സ്ത്രീകള്‍ക്ക് പ്രേത്യേക സ്ഥലസൗകര്യവും, ശേഷം ഭക്ഷണവിതരണവും ഉണ്ടാകുമെന്നും സ്വാഗതസംഘ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

 

error: Content is protected !!