കാഞ്ഞങ്ങാട്: ഹയര്‍ സെക്കണ്ടറി മേഖലയിലെ അധ്യാപകരുടെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ഡിപ്പാര്‍ട്ട് മെന്റല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീച്ചേഴ്സ്(എച്ച്.എസ്.എസ്.ടി.എ) സംസ്ഥാന സമ്മേളനം 21 മുതല്‍ 23 വരെ കാഞ്ഞങ്ങാട് പടന്നക്കാട് ഗുഡ് ഷ പ്പേര്‍ഡ് ചര്‍ച്ച് ഓഡി റ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. 21ന് രാവിലെ 9.30ന് രജിസ്ട്രേഷന് ആരംഭിക്കും.തുടര്‍ന്ന് റിപോര്‍ട്ടിംഗ് നടക്കും. ശേഷം പ്രമേയ അവതരണവും ചര്‍ച്ചയും നടക്കും. ഡോ.എസ്.എന്‍ മഹേഷ് ബാബു വിദ്യാഭ്യാസ പ്രമേയം അവതരിപ്പിക്കും.കെ.പി അനില്‍കുമാര്‍ സംഘടന പ്രമേയവും അഫ്സല് കെ.എ രാഷ്ട്രീയ പ്രമേയവും അവതരിപ്പിക്കും.ഉച്ചക്ക് ശേഷം സമ്പൂര്‍ണ്ണ കൗണ്‍സില്‍ നടക്കും. ശേഷം മുന്‍കാല അധ്യാപക സംഗമം നടക്കും. വൈകീട്ട് അഞ്ച് മണിക്ക് മാധ്യമ സംഗമം പുതിയകോട്ടയില്‍ വെച്ച് നടക്കും. മാധ്യമ സെമിനാറില്‍ മാധ്യമ പ്രവര്‍ത്തകരായ നഹാസ് മുഹമ്മദും, മാത്യു വി.യു, എം.ഒ വര്‍ഗീസ്, രവീന്ദ്രന് രാവണീശ്വരം, കാവാലം ശശികുമാര്‍ എന്നിവര്‍ പങ്കെടുക്കും.22ന് വ്യാഴം രാവിലെ 9 ന് മണിക്ക് പ്രതിനിധി സ മ്മേളനം ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസല്‍ ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി കെ.എം അഭിജിത്ത് ഉദ്ഘാടനം ചെയ്യും.വിദ്യാഭ്യാസ സമ്മേളനം കര്‍ണ്ണാടക സ്പീക്കര്‍ യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ മുരളീധരന് ഉദ്ഘാടനം ചെയ്യും.യാത്രയയപ്പ് സമ്മേളനം രാജ് മോഹന്‍ ഉണ്ണിത്താന് എം.പി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന വനിത സമ്മേളനം ജില്ലാ പഞ്ചായത്തംഗം ബിന്‍സി ജെയിന് ഉദ്ഘാടനം ചെയ്യും.23ന് രാവിലെ 10ന് മണിക്ക് വിദ്യാഭ്യാസ സെമിനാര്‍ നടക്കും.തുടര്‍ന്ന് സംസ്ഥാന കൗണ്‍സില്‍ ഭാവി പ്രവര്‍ത്തനങ്ങളുടെ രൂപ രേഖ തയ്യാറക്കല് നടക്കും.പത്ര സ മ്മേളനത്തില്‍ സദാശിവന്, എം രാധാകൃഷ്ണന്, എം റിയാസ്, സി.പി അഭിരാം എന്നിവര്‍ സംബന്ധിച്ചു.
