പാണത്തൂര്‍: സിപിഎം ബന്ധം ഉപേക്ഷിച്ച് മുപ്പതോളം കോണ്‍ഗ്രസില്‍ ചേര്‍ന്നു. പനത്തടി പഞ്ചായത്ത് 16ാം വാര്‍ഡ് മൊട്ടയംകൊച്ചി ഉന്നതിയിലെപത്മനാഭന്, തങ്കമണി, ആതിര, ആദിത്യ, അശ്വിന്, കുമ്പ, സരസുധന്, ഭീംനാഥ്, രേഷ്മ, ജ്യോതിഷ്, ബിനു, ശ്രുതി, നാരായണന്, ലീല, സൗമ്യ, നാരായണി, ചന്ദ്രന് തുടങ്ങിയവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. എം പി രാജ്മോഹന്‍ ഉണ്ണിത്താന് ത്രിവര്‍ണ്ണ ഷാളണിയിച്ച് കോണ്‍ഗ്രസ്സിലേക്ക് സ്വീകരിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ഹരീഷ് പി നായര്‍, മണ്ഡലം പ്രസിഡന്റ് ജെയിംസ് കെ.ജെ, കള്ളാര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എച്ച് വിഘ്നേശ്വര ഭട്ട്, ബ്ലോക്ക് വൈസ് പ്രസിഡന്റ് സന്തോഷ് ടോം ജോസ്, ബ്ലോക്ക് സെക്രട്ടറി രാജീവ് തോമസ്, മണ്ഡലം വൈസ് പ്രസിഡന്റ് എം ജയകുമാര്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുപ്രിയ അജിത്ത്, പഞ്ചായത്ത് മെമ്പര്‍മാരായ എന്‍ വിന്‍സന്റ്, കെ.രാധിക കെ, വിജി മണിയംകുളം, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അജീഷ്, പി.എം ജമാല്‍ എന്നിവര്‍ സംബന്ധിച്ചു.
