പനയാല്‍ : കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന് മുന്‍ ജില്ലാ കമ്മിറ്റി അംഗവും പനയാല്‍ ബാങ്ക് സെക്രട്ടറിയുമായിരുന്ന എ കുഞ്ഞിക്കണ്ണന് കെസിഇയു പനയാല്‍ യൂണിറ്റ് യാത്രയയപ്പ് നല്കി. പനയാല്‍ ബാങ്ക് ഹാളില്‍ വച്ച് നടന്ന പരിപാടി സിഐടിയു ജില്ല ജനറല്‍ സെക്രട്ടറി പി മണിമോഹന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് നാരായണന് കുന്നൂച്ചി അധ്യക്ഷനായി. കെസിഇയു ജില്ല സെക്രട്ടറി കെ വി വിശ്വനാഥന് ഉപഹാരം നല്കി. എ കുഞ്ഞിക്കണ്ണന് മറുപടി പ്രസംഗം നടത്തി. ഉദുമ ഏരിയ പ്രസിഡന്റ് കെ ദാമോദരന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ കാഞ്ചന, ഉഷാകുമാരി എന്‍, പനയാല്‍ ബാങ്ക് സെക്രട്ടറി എ ശാന്ത, വിനോദ് പനയാല്‍ എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ഹരി വില്ലാരംപതി സ്വാഗതവും എ ചന്ദ്രന് നന്ദിയും പറഞ്ഞു.
