കാഞ്ഞങ്ങാട്: സംഘ വേദി പടിഞ്ഞാറേക്കരയുടെ ആഭിമുഖ്യത്തില്‍ സ്വര്‍ഗീയ എസ് കെ കുട്ടേട്ടന്‍ സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റും ഗ്രാമോത്സവും സംഘടിപ്പിച്ചു. മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നവ്യ ഹരിദാസ് ഉത്ഘാടനം നിര്‍വഹിച്ചു സ്വര്‍ഗീയ .എസ് കെ കുട്ടേട്ടന്റെ പത്‌നി തങ്കമണിയമ്മ നവ്യ ഹരിദാസിന്
സ്‌നേഹപഹാരം നല്‍കി ആദരിച്ചു . ഗ്രാമോത്സവം മുഖ്യഥിതി സുകുമാരന്‍ മാഷ് പെരിയച്ചൂര്‍ പ്രഭാഷണം നടത്തി. സംഘാടക സമിതി ചെയര്‍മാന്‍ മധുസൂദനന്‍ മാസ്റ്റര്‍ അദ്ധ്യക്ഷതവഹിച്ചു. ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് പ്രശാന്ത്, നീലേശ്വരം മണ്ഡലം പ്രസിഡന്റ് സാഗര്‍ ചാത്തമത്ത്, ബിജെപി അജാനൂര്‍ പഞ്ചായത്ത് ഈസ്റ്റ് പ്രസിഡന്റ് പ്രസാദ്, ഡോക്ടര്‍ നമിത, സംഘാടക സമിതി പ്രസിഡന്റ് എന്‍.വി ബാലചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രാജീവന്‍ പടിഞ്ഞാറേക്കര സ്വാഗതവും കെ വി മഞ്ജുഷ നന്ദിയും പറഞ്ഞു. ഡോക്ടര്‍ കാളിദാസ്,ഡോക്ടര്‍ ഗോപിക. അഡ്വക്കറ്റ് വീണ, ശ്രീഹരി എംബിഎ. തയ്‌കൊണ്ടോ നാഷണല്‍ ചമ്പ്യാന്‍ ഷിപ്പില്‍ കേരളത്തിന് വേണ്ടി മെഡല്‍ നേടിയ ശ്രീ ദയ എന്നിവര്‍ക്കു സ്‌നേഹോപഹാരം നല്‍കി ആദരിച്ചു. തുടര്‍ന്ന് കാലാകായിക പരിപാടികളോടുകൂടി ടൂര്‍ണമെന്റിന് ഗംഭീര തുടക്കം കുറിച്ചു. മത്സരത്തില്‍ വിജയികളായ ബി ടി ഗല്ലി, രണ്ടാം സ്ഥാനം നേടിയ ഫല്‍ക്കണ്‍ കളനാട് എന്നിവര്‍ക്കുള്ള ട്രോഫി ബിജെപി മണ്ഡലം പ്രസിഡന്റ് പ്രശാന്ത്. ബി എം എസ് മുന്‍സിപ്പല്‍ സെക്രട്ടറി സുധിഷ് മുത്തപ്പന്‍തറ എന്നിവര്‍ സമ്മാനിച്ചു.
