കാഞ്ഞങ്ങാട്: ഫെബ്രവരി 19, 20 തീയ്യതികളിലായി നടക്കുന്ന മുറിയനാവി കണ്ടകടവ് അറയില്‍ ഭഗവതി ദേവാലയത്തിലെ കളിയാട്ട മഹോത്സവത്തിന്റെ വിജയത്തിനും, നടത്തിപ്പിനുമായി 51 അംഗ ആഘോഷ കമ്മിറ്റി രൂപികരിച്ചു. ലൈലാ നാരയണന് കാഞ്ഞങ്ങാട് കടപ്പുറം (ചെയര്മാന്) വി. ശ്രീരാമന് (കണ്‍വീനര്‍ ) കൂടാതെ വിവിധ സബ് കമ്മിറ്റികളും രൂപികരിച്ചു . യോഗത്തില്‍ ദേവാലയ ഭരണ സമിതി പ്രസിഡന്റ് ദാമോദരന്‍ അധ്യക്ഷത വഹിച്ചു . തറവാട് കാരണവര്‍ ബാലന് ടി. അച്ചുതന്, വി. ശ്രീരാമന്, ലൈലാ നാരയണന് തുടങ്ങിയവര്‍ സംസാരിച്ചു .
