പെരിയ:വിദ്യാര്‍ത്ഥികള്‍ക്ക് അറിവും ആവേശവും പകര്‍ന്ന് കേരള കേന്ദ്ര സര്‍വകലാശാലയില്‍ തന്ത്ര 2026 അക്കാദമിക് ഫെസ്റ്റ്. എക്കണോമിക്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നുള്ള 14 കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. എക്കണോമിക്‌സും അനുബന്ധ വിഷയങ്ങളിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ അരങ്ങേറി. വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ ഉദ്ഘാടനം ചെയ്തു. മാറുന്ന കാലത്തിനനുസരിച്ച് അറിവുകള്‍ ആര്‍ജ്ജിക്കുന്നതിന് തന്ത്ര 2026 പോലുള്ള പരിപാടികളുടെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. വകുപ്പ് അധ്യക്ഷന്‍ ഡോ. പി. അബ്ദുള്‍ കരീം അധ്യക്ഷത വഹിച്ചു. ഡീന്‍ അക്കാദമിക് പ്രൊഫ. ജോസഫ് കോയിപ്പള്ളി, ഡോ. ശ്യാം പ്രസാദ്, ഡോ. ടി.ജെ. ജോസഫ് എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനത്തില്‍ രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. വി.ബി. സമീര്‍കുമാര്‍ സമ്മാനവിതരണം നടത്തി. ഡീന്‍ സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍ പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, ഡോ. വി. നാഗരാജ്, ഡോ. സി. അന്‍വര്‍ സാദത്ത് എന്നിവര്‍ സംസാരിച്ചു.
