കരിന്തളം:ലോക കേരള സഭയിലേക്ക് കരിന്തളം കൊല്ലംമ്പാറ സ്വദേശിയും. പ്രവാസി സംഘം കാസര്‍ഗോഡ് മുന്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം ,സംസ്ഥാന പ്രവാസി ക്ഷേമ സഹകരണ സംഘം വൈസ് പ്രസിഡന്റ്, ബഹ്‌റൈന്‍ പ്രതിഭയുടെ മുന്‍ സെക്രട്ടറി എന്നീ നിലകളിലെല്ലാം പ്രവാസികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച അനുഭവ സമ്പത്തിന്റെ കരുത്തുമായാണ് കരിന്തളം കൊല്ലംമ്പാറ പയ്യംകുളം സ്വദേശിയായ പി ചന്ദ്രനെ ലോക കേരള സഭയിലേക്ക് തെരെഞ്ഞെടുതിരിക്കുന്നത് .ദീര്‍ഘകാലം പ്രവാസിയായിരുന്ന പി ചന്ദ്രന്‍ നിലവില്‍ നീലേശ്വരം പ്രവാസി സഹകരണ സംഘം പ്രസിഡണ്ടും കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് മുന്‍ അംഗവുമാണ്.ലോക കേരള സഭ അഞ്ചാം സമ്മേളനം ജനുവരി 29, 30, 31 തീയതികളില്‍ തിരുവനന്തപുരത്താണ് അരങ്ങേറുന്നത്. ജനുവരി 29 ന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടന ചടങ്ങ്. ജനുവരി 30, 31 തിയ്യതികളില്‍ കേരള നിയമസഭാ മന്ദിരത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ സഭാ നടപടികള്‍ നടക്കും.
125 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ലോക കേരള സഭയില്‍ പങ്കെടുക്കും.
