യുവാക്കള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ പന്നിക്കൂട്ടം ഇടിച്ച് സ്‌കൂട്ടര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു

പനത്തടി: ഉത്സവം കണ്ടുമടങ്ങുകയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ പന്നിക്കൂട്ടം ഇടിച്ച് സ്‌കൂട്ടര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. പെരുതടി സ്വദേശികളായ കെ.തരന്‍ കുമാര്‍ (24 ), കെ.എം. മനു (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. ഇന്നലെ പുലര്‍ച്ചെ 1.30 മണിയോടെ ബളാന്തോട് ക്ഷേത്രത്തില്‍ ഉത്സവം കഴിഞ്ഞ് പെരുതടിയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടയാണ് നെല്ലിതോട് വെച്ച് പന്നിക്കൂട്ടം സ്‌കൂട്ടിയില്‍ ഇടിച്ചത്. അപകടത്തില്‍ ഇവര്‍ സഞ്ചരിച്ച കെ.എല്‍. 79 ബി.27 73 നമ്പര്‍ സ്‌കൂട്ടി ഭാഗികമായി തകര്‍ന്നു.

 

error: Content is protected !!