കാഞ്ഞങ്ങാട് : 15 നും 40 ഇടയില്‍ പ്രായമുള്ള യുവതി യുവാക്കളുടെ കലാകായിക മികവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ യുവജനകേന്ദ്രം എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന കേരളോത്സവത്തിന്റെ ഭാഗമായി കായിക മത്സരങ്ങളില്‍ പ്രധാനപ്പെട്ട പഞ്ചഗുസ്തി മത്സരം കാഞ്ഞങ്ങാട് നടന്നു .ജില്ലയിലെ മൂന്ന് നഗരസഭകളിലെയും 6 ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നും പ്രാഥമിക മത്സരങ്ങളില്‍ നിന്നും വിജയികളായവരാണ് മത്സരത്തില്‍ പങ്കെടുത്തത് .65 ,75 ,85 ,85മുകളില്‍ എന്നീ ശരീരഭാരത്തിന്റെ അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ നടത്തിയത് .പുതിയ കോട്ട ലയണ്‍സ് ജിംനേഷ്യയില്‍ നടത്തിയ മത്സരം കാഞ്ഞങ്ങാട് നഗരസഭാ ചെയര്മാന് വി വി രമേശന് ഉദ്ഘാടനം ചെയ്തു .പഞ്ചഗുസ്തി അസോസിയേഷന് ജില്ലാ പ്രസിഡന്റ് പള്ളം നാരായണന് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്‍ മാരായ മുഹമ്മദ് മുറിയനാവി,ഫൗസിയ ശരീഫ്, കൗണ്‍സിലര്‍ കെ.ടി.സവിതകുമാരി ,യുവജനക്ഷേമ ബോര്‍ഡ് പ്രതിനിധികളായ കൃതിക് രാജ്,ഹരിതാ നാലപ്പാടം,ജില്ലാ പഞ്ചായത്ത് ജീവനക്കാരന് കെ വി ശ്രീകേഷ് ,പൊതുപ്രവര്ത്തകന് അബ്ദുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു. പഞ്ചഗുസ്തി മത്സരത്തില്‍ ദേശീയ ചാമ്പ്യനായ എം പി പ്രദീഷ് മത്സരങ്ങള്‍ നിയന്ത്രിച്ചത്. വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും സമ്മാനമായി നല്കി. ജില്ലാ മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാനുള്ള യോഗ്യതയുംനേടി.
