കണ്ണാങ്കോട്ട് ഭഗവതിക്കാവ് കളിയാട്ടത്തിന് നാളെ തുടക്കം

കാഞ്ഞങ്ങാട്: പുല്ലൂര്‍ കണ്ണാങ്കോട്ട് ഭഗവതികാവ് കളിയാട്ടം 17 മുതല്‍ 24വരെ നടക്കും. 17 ന് രാവിലെ 7.30 ന് കുല കൊത്തല്‍ ചടങ്ങ് , 9.30 ന് അടയാളം കൊടുക്കല്‍, രാത്രി 7.30 ന് മാതൃ സമിതിയുടെ തിരുവാതിര, എട്ടിന് കാഞ്ഞങ്ങാട് പാര്‍ഥസാരഥി ഭജന്‍സിന്റെ ഭജനാമൃതം 19 ന് രാവിലെ 10 ന് കലവറ നിറക്കല്‍ ഘോഷയാത്ര മാച്ചി പ്പുറം ചാമുണ്ഡേശ്വരി ഗുളികള്‍ ദേവസ്ഥാനം, മധുരമ്പാടി മുത്തപ്പന്‍ മടപ്പുര, ഉദയനഗര്‍ വര യില്ലംഅയ്യപ്പ ഭജന മന്ദിരം എന്നിവടങ്ങളില്‍ നിന്ന് പുറപ്പെടും 10.30 ന് കലശാഭിഷേകം, തുടര്‍ന്ന് ബിജുമാരാര്‍ പെരുതടിയുടെ സോപാനസംഗീതം, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് ആറിന് പുല്ലൂര്‍ മോഹനമാരാരും സംഘവും തായമ്പക അവതരിപ്പിക്കും. 21 ന് വൈകിട്ട് ആറിന് കാഴ്ച സമര്‍പ്പണ ഘോഷയാത്ര വേലാശ്വരം വ്യാസേശ്വരം ശിവ ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. തുടര്‍ന്ന് 23 ന് ഉച്ചയ്ക്ക് 12 ന് തെയ്യം കൂടല്‍ വൈകിട്ട് ആറിന് ഇരട്ടക്കുട്ടിച്ചാത്തന്‍ , കുളിച്ചേറ്റം, അന്തിക്കോലം, അന്തി ഗുളികന്‍ , ഭൂതം,ഭൈരവന്‍, രക്ത ജാതന്‍, പൊട്ടന്‍ തെയ്യം തെയ്യങ്ങള്‍ അരങ്ങിലെത്തും. രാത്രി എട്ടിന് അന്നദാനം 24 ന് രാവിലെ എട്ട് മുതല്‍ പന്നിക്കുളത്ത് ചാമുണ്ഡി, ഗുളികന്‍ , കണ്ണാങ്കോട്ട് ചാമുണ്ഡി, ആരണ്യത്ത് ഭഗവതി വിഷ്ണുമൂര്‍ത്തി,ഗുളികന്‍ തെയ്യങ്ങള്‍ അരങ്ങിലെത്തും. ഉച്ചയ്ക്ക് അന്ന പ്രസാദ വിതരണം വൈകിട്ട് മൂന്നിന് കണ്ണാങ്കോട്ട് ഭഗവതിയുടെ തിരുമുടി നിവരല്‍ തുടര്‍ന്ന് വിളക്കിലരിയോടെ കളിയാട്ടം സമാപിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ശശിധരന്‍ കണ്ണാങ്കോട്ട്,
ജനറല്‍ കണ്‍വീനര്‍ പി.പ്രമോദ്, ഭാരവാഹികളായ ഇ.പി. ശ്രീകാന്ത്. എം. വി നാരായണന്‍,,എം.വി. പദ്മനാഭന്‍. രവി ചേരിപ്പാടി, മധു മധുരമ്പാടി,അനില്‍ പുളിക്കാല്‍ എന്നിവര്‍ പങ്കെടുത്തു.

 

error: Content is protected !!