മേലാങ്കോട്ട് സ്‌കൂളില്‍ വികസന സമിതി ജനറല്‍ ബോഡിയോഗം നടന്നു

കാഞ്ഞങ്ങാട്:മേലാങ്കോട്എസി കണ്ണന്‍ നായര്‍ സ്മാരക ഗവ: യുപി സ്‌കൂള്‍ വികസന സമിതിയുടെ വാര്‍ഷിക യോഗം നഗരസഭ ചെയര്‍പേഴ്‌സണ്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാനെ പൊന്നാട അണിയിച്ച് ആദരിച്ചുവികസന സമിതി ചെയര്‍മാന്‍ പി അപ്പുക്കുട്ടന്‍ അധ്യക്ഷനായി.ഭാവിയിലെ വിദ്യാലയംഎന്ന വിഷയത്തില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ വി നാരായണന്‍ വികസനരേഖ അവതരിപ്പിച്ചു. എട്ടാം വാര്‍ഡ് കൗണ്‍സിലര്‍ കെ വിദ്യലത,അഞ്ചാം വാര്‍ഡ് കൗണ്‍സിലര്‍ എം പ്രശാന്ത് ,പിടിഎ പ്രസിഡന്റ് പി എന്‍ വിനോദ് കുമാര്‍, വൈസ് പ്രസിഡന്റ് ജി ജയന്‍, പിടിഎ അംഗം പി കെ നിഷാന്ത്,എം പി ടിഎ പ്രസിഡന്റ് ടി വി റീജ ,സിനിയര്‍ അസിസ്റ്റന്റ് കെ വി സൈജു സ്റ്റാഫ് സെക്രട്ടറി പി ശ്രീകല , പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന കണ്‍വീനര്‍ കെ പ്രസേനന്‍,വികസന സമിതി അംഗങ്ങളായ ബാബു കുന്നത്ത്,കെ ഗോപി, സി ചന്ദ്രന്‍എന്നിവര്‍ സംസാരിച്ചു,
ഭാരവാഹികള്‍ പി.അപ്പുക്കുട്ടന്‍( ചെയര്‍മാന്‍)
എം രാഘവന്‍, പി കെ നിഷാന്ത് (വൈസ് ചെയര്‍മാന്‍മാര്‍)
കെ വി നാരായണന്‍(ജനറല്‍ കണ്‍വീനര്‍).

 

error: Content is protected !!