അജാനൂര്‍ മാപ്പിള എല്‍ പി സ്‌കൂളില്‍ കള്ളന്‍ കയറി: അഞ്ച് ലാപ്‌ടോപ്പുകള്‍ കവര്‍ന്നു

കാഞ്ഞങ്ങാട് :സ്‌കൂളില്‍ കള്ളന്‍ കയറി. അഞ്ച് ലാപ്‌ടോപ്പുകള്‍ കവര്‍ന്നു. അജാനൂര്‍ മാപ്പിള എല്‍ പി സ്‌കൂളിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. ഓഫീസ് മുറി കുത്തിതുറന്നാണ് മോഷണം നടത്തിയത്. ഇന്ന് രാവിലെ അധ്യാപകര്‍ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഗുലാബ് മുഹമ്മദ് ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി.

 

error: Content is protected !!