കരിന്തളം: ജനുവരി 15 പാലിയേറ്റീവ് കെയര്‍ ദിനത്തോടനുബന്ധിച്ച് സാര്‍വ്വത്രിക പരിചരണം അയല്‍ പക്ക കൂട്ടായ്മകളിലൂടെ എന്ന സന്ദേശം ഉയര്‍ത്തി കരിന്തളം പാലിയേറ്റീവ് കെയര്‍ സൊസൈറ്റി കരിന്തളം ഗവണ്‍മെന്റ് കോളേജ് എന്‍ എസ് എസ് യൂണിറ്റുമായി ചേര്‍ന്ന് നടത്തുന്ന സാന്ത്വന സന്ദേശ യാത്ര ആരംഭിച്ചു. കരിന്തളം ഫിസിയോ തെറാപ്പി സെന്ററില്‍ വെച്ച് നീലേശ്വരം സബ്ബ് ഇന്‍സ്പക്ടര്‍ രാജേഷ് യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. കരിന്തളം പാലിയേറ്റീവ് കെയര്‍ സൊസൈറ്റി പ്രസിഡന്റ് കെ.പി.നാരായണന്‍ അധ്യക്ഷനായി. കരിന്തളം ഗവ: കോളേജ് പ്രിന്‍സിപ്പല്‍ കെ വിദ്യ , സൂപ്രണ്ട് കുഞ്ഞികൃഷ്ണന്‍, സൊസൈറ്റി ഡയറകടര്‍ സി.ഗംഗാധരന്‍, സെക്രട്ടറി എന്‍ കെ. നളിനാക്ഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു. രണ്ടു ദിവസങ്ങളിലായി കിനാനൂര്‍ കരിന്തളം പഞ്ചായത്തിലും സമീപ പഞ്ചായത്തുകളിലും സന്ദേശ യാത്ര പര്യടനം നടത്തും.
