ഹോസ്ദുര്‍ഗ് റെയ്ഞ്ച് സമ്മേളനവും യു എം ഉസ്താദ് അനുസ്മരണവും നടത്തി

കാഞ്ഞങ്ങാട് : കുണിയയില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ഹോസ്ദുര്‍ഗ് റെയ്ഞ്ച് ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രചരണ സമ്മേളനവും (റെയ്ഞ്ച് ഭേരി) കഴിഞ്ഞ ദിവസം അന്തരിച്ച സമസ്ത കേന്ദ്ര സീനിയര്‍ ഉപാദ്യക്ഷന്‍ യു എം അബ്ദുല്‍ റഹ്മാന്‍ മുസ്ല്യാര്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു. റെയ്ഞ്ച് പ്രസിഡണ്ട് വി വി മുനീര്‍ ഫൈസിയുടെ അദ്ധ്യക്ഷതയില്‍ സമസ്ത ജില്ലാ ഉപാദ്യക്ഷന്‍ എം മൊയ്തു മൗലവി പുഞ്ചാവി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ അസീസ് ലത്വീഫി പ്രാരംഭ പ്രാര്‍ത്ഥന നടത്തി.സെക്രട്ടറി സഈദ് അസ്അദി പുഞ്ചാവി ആമുഖ ഭാഷണവും അബ്ദുല്‍ അസീസ് അശ്‌റഫി പാണത്തൂര്‍ മുഖ്യ പ്രഭാഷണവും നടത്തി. പന്ത്രണ്ട് വര്‍ഷത്തെ മദ്‌റസ പഠന കാലയളവില്‍ ഒരു ദിവസം പോലും അവധിയെടുക്കാതെ, സമസ്ത പൊതു പരീക്ഷകളില്‍ ടോപ് പ്ലസ് നേടി നാടിന് അഭിമാനമായ മുനവ്വിറുല്‍ ഇസ്ലാം മദ്‌റസ ആവിയില്‍ ബ്രാഞ്ച് വിദ്യാര്‍ത്ഥിനി ഫാത്വിമത് ഹാദിയയെ പുതിയ കോട്ട ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി പള്ളി വളപ്പില്‍ ആദരിച്ചു. കഴിഞ്ഞ സമസ്ത ഏഴാം ക്ലാസ് പൊതു പരീക്ഷയില്‍ അഞ്ഞൂറില്‍ അഞ്ഞൂറ് മാര്‍ക്ക് നേടിയ കല്ലൂരാവി ബദ്‌റുല്‍ ഹുദ മദ്‌റസ വിദ്യാര്‍ത്ഥികളായ ഇരട്ട സഹോദരിമാരായ സ്വഫ , മര്‍വ്വ എന്നിവരെ യഥാക്രമം മദ്‌റസ മാനേജ്‌മെന്റ് റെയ്ഞ്ച് പ്രസിഡണ്ട് എ കെ മുഹമ്മദ് , കരീം കുശാല്‍ നഗര്‍ എന്നിവര്‍ അനുമോദിച്ചു. മുസമ്മില്‍ ഫൈസി ഇര്‍ഫാനി ,മുഹ്യിദ്ധീന്‍ ദാരിമി, ഹാഫിള് മുബശ്ശിര്‍ ഫൈസി, ഹംസ പുതിയ കോട്ട,മുഹമ്മദലി റഹ്മാനി , മുഹമ്മദലി അസ്ഹരി , മിദ്‌ലാജ് മൗലവി, ശംസുദീന്‍ കുശാല്‍ നഗര്‍, ശരീഫ് അസ്അദി, കരീം അശ്‌റഫി,മുനീര്‍ അസ്‌നവി , ഹൈദര്‍ ഫാളിലി, അല്‍ അമീന്‍ അസ്അദി, ഷഫീഖ് മൗലവി, മശ്ഹൂദ് ഫാളിലി, കരീം മൗലവി എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!