പെരിയ : ഹൈദരാബാദിൽ നടന്ന ദക്ഷിണേന്ത്യൻ ബാൻ്റ് മത്സരത്തിൽ പെരിയ ജവഹർ നവോദയ വിദ്യാലയം ബ്രാസ് ബാൻ്റ് ബോയ്സ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. പരിശീലകൻ അരവിന്ദാക്ഷൻ്റെ നേതൃത്വത്തിൽ നവോദയ വിദ്യാലയം പ്ലസ് വൺ വിദ്യാർത്ഥികളായ
വി കെ.ഘനശ്യാം, ഡി കെ.ജീവൻ കൃഷ്ണ, കൈലാസ് എം നായർ, പി എസ് ഗൗതം, മാത്യു ഷാജു, ഭഗത് പി നായർ, ഹരിദേവ് വിനയൻ, എസ്.പവൻരാജ് , അലോക് പി സുനിൽ, ദേവി പ്രസാദ്, ഉജ്വൽ, വി.കാർത്തിക്, എ വി ശിവജിത്ത്, ആർ ഡി.പ്രതീഷ്, ആർ.ശ്രീഹരി, നന്ദകിഷോർ, എസ് പി.ശാർദുൽ, എൻ.ബി.മഹേശ്വർ,കാശിനാഥ്, എം കാർത്തിക്, യദുനന്ദൻ,അർജുൻ എം നമ്പ്യാർ, പി.
അർഷിത്ത്, എം ശിവ്നന്ദ്,സുമന്ത്, ജശ്വിന്ദ്,ഭരത് കൃഷ്ണ എന്നീ 27 വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. ജനുവരി 24 ന് ഡൽഹിയിൽ നടക്കുന്ന ദേശീയ മത്സരത്തിൽ ദക്ഷിണേന്ത്യയെ ഇവർ പ്രതിനിധീകരിക്കും.
ദക്ഷിണേന്ത്യൻ ബാൻ്റ് മത്സരം: ആൺകുട്ടികളുടെ വിഭാഗത്തിൽ പെരിയ ജവഹർ നവോദയ വിദ്യാലയത്തിന് ഒന്നാംസ്ഥാനം
