വെള്ളരിക്കുണ്ട്: മുറിച്ചു കടക്കുവാൻ ശ്രമിക്കുന്നതിനിടെ ഓട്ടോറിഷ ഇടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ
മരിച്ചു. നാട്ടക്കല്ലിലെ കൊച്ചാങ്കൻ വീട്ടിൽ അജയൻ (58)ആണ് മരിച്ചത്.ഇന്നലെ വൈകീട്ട് നാലു മണിയോടെ പുന്നക്കുന്ന് വെച്ചാണ് അപകടം നടന്നത്. നാട്ടക്കല്ലിൽ നിന്നും വെള്ളരിക്കുണ്ട് ഭാഗത്തേക്ക് ഉള്ള ബസ്സിൽ പുന്നക്കുന്ന് സ്റ്റോപ്പിൽ ഇറങ്ങി ബസ്സ് മുറിച്ച് കടക്കാൻ ശ്രമിക്കവേ വെള്ളരിക്കുണ്ട് ഭാഗത്ത് നിന്നും എത്തിയ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.
റോഡിൽ വീണ് ഗുരുതര മായി പരിക്ക് പറ്റിയ അജയനെ നാട്ടുകാർ ഉടൻ കാഞ്ഞങ്ങാട് ആശുപത്രിയിലും പിന്നീട് കാസർകോട്ടെ മിംസ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.ഇന്ന് രാവിലെയാണ് മരണം. ഭാര്യ:സുഭദ്ര. മക്കൾ: അഭിജിത്ത്.(ദുബായ്)
സജിത്ത്.
റോഡ് മുറിച്ചു കടക്കവെ ഓട്ടോ റിക്ഷ ഇടിച്ചു പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു; നാട്ടക്കല്ലിലെ കൊച്ചാങ്കൻ വീട്ടിൽ അജയനാണ് മരിച്ചത്
