കാഞ്ഞങ്ങാട്:കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് സിഐടിയു സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലാ കേന്ദ്രങ്ങളില്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് ധര്‍ണ്ണയും നടത്തി. നിരവധി തൊഴിലാളികള്‍ പങ്കെടുത്ത് കുന്നുമ്മല്‍ കേന്ദ്രീകരിച്ച് മാര്‍ച്ച് ആരംഭിച്ചു. തുടര്‍ന്ന് പോസ്റ്റ് ഓഫീസിനു മുന്നില്‍ നടത്തിയ നടത്തിയ ധര്‍ണ്ണ സിഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വി പി പി മുസ്തഫ അധ്യക്ഷതവഹിച്ചു. യു തമ്പാന്‍ നായര്‍, വി വി രമേശന്‍,കെ മാധവന്‍, വി വി പ്രസന്നകുമാരി, പികമലക്ഷന്‍, പി ഗിരി കൃഷ്ണന്‍, പി അപ്പുക്കുട്ടന്‍, കെ രവീന്ദ്രന്‍, പി ബേബി ഷെട്ടി, പി ശാന്തകുമാരി, പിബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി പി മണി മോഹന്‍ സ്വാഗതം പറഞ്ഞു
