യു.എ.ഇ പ്രവാസലോകത്തെ മടിക്കൈകാരുടെ ഗ്രാമീണ കായിക മാമാങ്കമായ ‘മടിക്കൈ ഗ്രാമോത്സവം’ പത്താം സീസണ് ആവേശകരമായി സമാപിച്ചു. കെ. രാധാകൃഷ്ണന് എം.പി ഉദ്ഘാടനം ചെയ്ത ഈ പത്താം പതിപ്പ്, പ്രവാസി ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ നാട്ടുകാരുടെ ഒരുമയുടെയും സൗഹൃദത്തിന്റെയും വിളംബരമായി മാറി. അസോസിയേഷന് പ്രസിഡന്റ് പ്രമോദ് ബങ്കളം അദ്ധ്യഷത വഹിച്ചു. സ്പോര്‍ട്സ് കണ്‍വീനര്‍ രതീഷ് മണിയറ സ്വാഗതം പറഞ്ഞു. ചടങ്ങില്‍ അസോസിയേഷന് സെക്രട്ടറി ഉണ്ണി മടിക്കൈ, രക്ഷാധികാരികളായ രാമകൃഷ്ണന്, ഉമാവരന്‍, വനിത ഭാരവാഹികളായ അനഘ, ശുഭ, രമ്യ, സ്പോര്‍ട്സ് ജോയിന്‍ കണ്‍വീനര്‍മാരായ നിഷ, അനിഷ് എന്നിവര്‍ സംസാരിച്ചു. മടിക്കൈ പ്രവാസി അസോസിയേഷന് ട്രഷറര്‍ ശ്രീധരന് പെരിയേടത്ത് നന്ദി പറഞ്ഞു. അസോസിയേഷനിലെ 600 ഓളം വരുന്ന മെമ്പര്‍മാരെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് സ്പോര്‍ട്സ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ?അവസാന നിമിഷം വരെ ആവേശം മുറ്റിനിന്ന പോരാട്ടത്തില്‍ വെറും ഒരു പോയിന്റിന്റെ വ്യത്യാസത്തിലാണ് യെല്ലോ ടൈഗേര്‍സ് കിരീടം നേടിയത്.
