ഹോസ്ദുര്‍ഗ് റെയ്ഞ്ച് സമ്മേളനവും യു എം ഉസ്താദ് അനുസ്മരണവും ഇന്ന്

കാഞ്ഞങ്ങാട് : കുണിയ യില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ഹോസ്ദുര്‍ഗ് റെയ്ഞ്ച് ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിക്കുന്ന റെയ്ഞ്ച് പ്രചരണ സമ്മേളനവും ഇന്നലെ അന്തരിച്ച സമസ്ത കേന്ദ്ര സീനിയര്‍ ഉപാദ്യക്ഷന്‍ യു എം അബ്ദുല്‍ റഹ്‌മാന്‍ മുസ്രിയാരുടെ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും ഇന്ന് രാത്രി 7 ന് കുശാല്‍ നഗറില്‍ നടക്കും. റെയ്ഞ്ച് പ്രസിഡണ്ട് വി വി മുനീര്‍ ഫൈസിയുടെ അദ്ധ്യക്ഷതയില്‍ സമസ്ത ജില്ലാ ഉപാദ്യക്ഷന്‍ എം മൊയ്തു മൗലവി പുഞ്ചാവി ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ അസീസ് ലത്വീഫി പ്രാരംഭ പ്രാര്‍ത്ഥന നടത്തും. സെക്രട്ടറി സഈദ് അസ്അദി പുഞ്ചാവി ആമുഖ ഭാഷണം നടത്തും. അബ്ദുല്‍ അസീസ് അശ്‌റഫി പാണത്തൂര്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. പന്ത്രണ്ട് വര്‍ഷത്തെ മദ്‌റസ പഠന കാലയളവില്‍ ഒരു ദിവസം പോലും ലീവെടുക്കാതെ പൊതു പരീക്ഷകളില്‍ ടോപ് പ്ലസ് നേടി നാടിന് അഭിമാനമായ മുനവ്വിറുല്‍ ഇസ്ലാം മദ്‌റസ ആവിയില്‍ ബ്രാഞ്ചിലെ വിദ്യാര്‍ത്ഥിനി ഫാത്വിമത് ഹാദിയയെ പുതിയ കോട്ട ജമാഅത്ത് പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി പള്ളി വളപ്പില്‍ ആദരിക്കും. കഴിഞ്ഞ സമസ്ത ഏഴാം ക്ലാസ് പൊതു പരീക്ഷയില്‍ അഞ്ഞൂറില്‍ അഞ്ഞൂറ് മാര്‍ക്ക് നേടിയ കല്ലൂരാവി ബദ്‌റുല്‍ ഹുദ മദ്‌റസ വിദ്യാര്‍ത്ഥികളായ ഇരട്ട സഹോദരിമാരായ സ്വഫ , മര്‍വ്വ എന്നിവരെ ജമാഅത്ത് ജനറല്‍ സെക്രട്ടറി ഹംസ പുതിയ കോട്ട, സൗദി അബൂബക്കര്‍ ഹാജി എന്നിവര്‍ ആദരിക്കും. എ കെ മുഹമ്മദ് , കരീം കുശാല്‍ നഗര്‍, ശിഹാബ് മാസ്റ്റര്‍, മുസമ്മില്‍ ഫൈസി ഇര്‍ഫാനി ,അബ്ദുല്‍ വഹാബ് ബാഖവി, മുഹ്യിദ്ധീന്‍ ദാരിമി, ഹാഫിള് മുബശ്ശിര്‍ ഫൈസി,മുഹമ്മദലി റഹ്‌മാനി , മുഹമ്മദലി അസ്ഹരി , മിദ്‌ലാജ് മൗലവി എന്നിവര്‍ പ്രസംഗിക്കും.

 

error: Content is protected !!