കാഞ്ഞങ്ങാട്: സിപിഐഎം ബല്ല ലോക്കല്‍ കമ്മിറ്റി ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ വിജയിച്ച എല്‍ഡിഎഫ് ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്കി.കാഞ്ഞങ്ങാട് നഗരസഭയിലെ ചെയര്മാന് വി വി രമേശന്, വൈസ് ചെയര്‍പേഴ്സണ്‍ ലതബാലകൃഷ്ണന്‍, സ്ഥിരംസമിതി അധ്യക്ഷന്മാര്, വിവിധ വാര്‍ഡുകളിലെ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ 22 പേര്‍ക്കും അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വി വി തുളസി, വൈസ് പ്രസിഡന്റ് മൂലക്കണ്ടം പ്രഭാകരന്, പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ. സി കെ സബിത എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്. ചെമ്മട്ടംവയലില്‍ നടന്ന സ്വീകരണചടങ്ങ് സിപിഐഎം സംസ്ഥാനകമ്മിറ്റിയംഗവും എല്‍ഡിഎഫ് ജില്ല കണ്‍വീനറുമായ കെ പി സതീഷ്ചന്ദ്രന് ഉദ്ഘാടനം ചെയ്തു. കെ വി രാഘവന് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന നേതാവ് പി. അപ്പുക്കുട്ടന് സംസാരിച്ചു.ബല്ല ലോക്കല്‍ സെക്രട്ടറി എന്‍ ഗോപി സ്വാഗതം പറഞ്ഞു.
